| Saturday, 18th July 2026, 7:19 am

ദുല്‍ഖര്‍ മോശമൊന്നുമല്ല, മൂന്ന് പേരും സമാസമം നില്‍ക്കും; ഓണം ക്ലാഷില്‍ തിയേറ്റര്‍ ഉടമ

അശ്വിന്‍ രാജേന്ദ്രന്‍

മലയാള സിനിമാ മേഖലയെ സംബന്ധിച്ചിടത്തോളം വലിയ ബിസിനസ് നടന്ന വര്‍ഷമാണ് 2026. ദൃശ്യം 3യും വാഴ 2വും ആട് 3യും ഭരതനാട്യം 2വും അതിരടിയും എല്ലാം ചേര്‍ന്ന് സര്‍വം ശുഭകരമായിരുന്നു മോളിവുഡിന് ഈ വര്‍ഷം. ഇന്ത്യയിലെ മറ്റ് ഭാഷകളിലെ ഇന്‍ഡസ്ട്രികള്‍ക്ക് അടിപതറിയപ്പോള്‍ ഏകദേശം ആയിരം കോടിയിലധികം രൂപയുടെ കച്ചവടമാണ് മലയാളത്തില്‍ മാത്രം നടന്നിരിക്കുന്നത്.

ഖലീഫ. Photo: IMDB

ഇതേ ഫോം അടുത്ത പകുതിയിലും തുടരുമെന്നുള്ള പ്രതീക്ഷയിലാണ് ഓരോ സിനിമാ പ്രേക്ഷകരും. ഓണം ക്ലാഷിനെത്തുന്ന മൂന്ന് ചിത്രങ്ങളാണ് പ്രതീക്ഷകളുടെ പ്രധാന കാരണമെന്നും കാണാം. പൃഥ്വിരാജിന്റെ ഖലീഫയും ദുല്‍ഖറിന്റെ ഐ ആം ഗെയിമും നിവിന്‍ പോളിയുടെ ബത്‌ലഹേം കുടുംബ യൂണിറ്റും ക്ലാഷ് റിലീസിനെത്തുമ്പോള്‍ ബോക്‌സ് ഓഫീസില്‍ തീപാറുമെന്ന് ഉറപ്പായിരിക്കുകയാണ്. മൂന്ന് ചിത്രങ്ങളും ഒന്നിച്ചെത്തുന്നതോടെ അര്‍ഹിച്ച ചിത്രങ്ങള്‍ക്ക് വിജയം നഷ്ടമാകുമോ എന്ന ആശങ്കയും പ്രേക്ഷകര്‍ക്കുണ്ട്.

എന്നാല്‍ മൂന്ന് ചിത്രങ്ങള്‍ക്കും ബോക്‌സ് ഓഫീസില്‍ തുല്യമായ സ്‌പേസ് ഉണ്ടെന്ന് പറയുകയാണ് പ്രമുഖ തിയേറ്റര്‍ ഉടമകളിലൊരാളായ സുരേഷ് ഷേണായ്. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഐ ആം ഗെയിo. Photo: X.com

‘വരാനിരിക്കുന്ന മൂന്ന് ചിത്രങ്ങളില്‍ രണ്ടെണ്ണം ആക്ഷന്‍ ഴോണറാണ് ഒരെണ്ണം ഫാമിലി ഴോണറാണ്. മൂന്ന് ചിത്രങ്ങള്‍ക്കും ഉള്ള സ്‌പേസ് കേരളത്തിലുണ്ട്. പക്ഷേ ആകെയുള്ള പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ മൂന്ന് ചിത്രങ്ങള്‍ക്കുമായി സ്‌ക്രീന്‍ ഡിവൈഡ് ആയി പോകും. കുറഞ്ഞത് ഒരു നാനൂറ് സ്‌ക്രീനുകള്‍ കിട്ടുമ്പോഴാണ് ഞങ്ങള്‍ക്ക് ആ കോടികളുടെ ഫിഗറിലേക്ക് എത്താന്‍ സാധിക്കുകയുള്ളൂ. ഇത് ഇപ്പോള്‍ ഡിവൈഡ് ചെയ്ത് പോകും.

ബത്‌ലഹേം കുടുംബ യൂണിറ്റ്‌. Photo: Book My Show

ദുല്‍ഖറിന്റെ പടവും മോശമൊന്നുമല്ല. ഒരു 250 സ്‌ക്രീനുകള്‍ ആ ചിത്രം എടുക്കും. ഖലീഫയും 250 സ്‌ക്രീനുകള്‍ എടുക്കും. പിന്നെ ബാക്കിയുള്ളത് ബത്‌ലഹേമും എടുക്കും. ഏകദേശം ഇവര്‍ സമാമസമം നില്‍ക്കുമെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ നിവിന്റെ ചിത്രം ഫാമിലി ഴോണറായത് കൊണ്ട് അതിനൊരു മേല്‍ക്കൈ ഉണ്ട്. കൂട്ടത്തില്‍ വലിയ ഹൈപ്പില്ലാത്ത ചിത്രമാണ് ബത്‌ലഹേം എങ്കിലും അത് ഹിറ്റടിക്കാനുള്ള ചാന്‍സ് കൂടുതലാണ്. കാരണം രണ്ട് ആക്ഷന്‍ ചിത്രങ്ങള്‍ തമ്മില്‍ തല്ല് പിടിക്കുമ്പോള്‍ അതിന്റെ സൈഡില്‍ ഇരിക്കുന്ന ഫാമിലി ചിത്രത്തിന് ആള്‍ക്കാര്‍ വരാന്‍ സാധ്യതയുണ്ട്,’ അദ്ദേഹം പറഞ്ഞു.

Content Highlight: Kerala Theater owner Suresh shenoy talks about the upcoming onam clash release movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more