| Saturday, 22nd February 2014, 11:45 pm

സി.സി.എല്‍: കേരള സ്‌ട്രൈക്കേഴ്‌സ് ഫൈനലില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ഹൈദരാബാദ്: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സ് ഫൈനലില്‍ പ്രവേശിച്ചു.

ഹൈദരാബാദ് നടന്ന മത്സരത്തില്‍ ബോജ്പുരി ധബാങ്‌സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് കേരള താരങ്ങള്‍ ഫൈനലിലേക്ക് കടന്നത്.

ബാറ്റിംഗ് ആദ്യം തിരഞ്ഞെടുത്ത ബോജ്പുരി ധബാംഗ് 20 ഓവറില്‍ 128 റണ്‍സ് മാത്രമാണ് എടുത്തത്.

മറുപടി ബാറ്റിംഗിനിറങ്ങിയ കേരള സ്‌ട്രൈക്കേഴ്‌സില്‍ 48 റണ്‍സെടുത്ത നന്ദന്‍ കുമാറിന്റെ പ്രകടനവും 38 റണ്‍സെടുത്ത ക്യാപ്റ്റന്‍ രാജീവ് പിളളയുടെ പ്രകടനവുമാണ് വിജയം സമ്മാനിച്ചത്.

രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ നന്ദകുമാറും ഗോപനുമാണ് കേരള സ്‌ട്രൈക്കേഴ്‌സില്‍ ബൗളിങ് നിരയില്‍ മികച്ച പ്രകടനം കാഴ്ച്ച വച്ചത്.

നേരത്തെ നടന്ന മൂന്ന് കളികളിലും കേരള സ്‌ട്രൈക്കേഴ്‌സ് ടീം വിജയിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more