| Wednesday, 24th April 2013, 11:45 am

എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; വിജയം 94.17 ശതമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: 2012-2013 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 94.17 ശതമാനമാണ് ഇത്തവണത്തെ വിജയം.  കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം 93.64 ശതമാനമായിരുന്നു.

കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 0.53 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം പരീക്ഷ എഴുതിയതില്‍ 10.073 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും എപ്ലസ് ഗ്രേഡ് നേടി. []

40,016 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കി. ഏറ്റവും കൂടുതല്‍ വിജയശതമാനം കോട്ടയം ജില്ലയിലും കുറവ് പാലക്കാട് ജില്ലയിലുമാണ്. മുവ്വാറ്റുപ്പുഴ റവന്യൂ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ജയിച്ചത്. സേ പരീക്ഷ മെയ് 13 മുതല്‍ 18 വരെ നടക്കും.

ഏറ്റവും കൂടുതല്‍ എപ്ലസ് ഗ്രേഡ് നേടിയവര്‍ കോഴിക്കോട് ജില്ലയിലാണ് നൂറ് ശതമാനം വിജയം നേടിയത് 861 സ്‌കൂളുകളാണ്. ഇതില്‍ 274 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും 327 എണ്ണം എയ്ഡഡ് മേഖലയിലുമാണ്.

713 സ്‌കൂളുകളായിരുന്നു കഴിഞ്ഞവര്‍ഷം നൂറ്ശതമാനം വിജയം നേടിയത്. സേ പരീക്ഷ മെയ് 13 മുതല്‍ 18 വരെ നടത്തും. സര്‍ട്ടിഫിക്കറ്റുകള്‍ മെയ് 15 മുതല്‍ വിതരണം ചെയ്യുമെന്ന് ഫലപ്രഖ്യാപനം നടത്തിക്കൊണ്ട് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു.

ഉപരിപഠനത്തിന് അര്‍ഹത നേടിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്ലസ് പഠനത്തിന് സൗകര്യമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. െ്രെപവറ്റായി പരീക്ഷ എഴുതിയവരില്‍ 74.05 ആണ് വിജയശതമാനം. വി.എച്ച്.എസ്.സി.യില്‍ 98.20 ആണ് വിജയശതമാനം.

ഫലമറിയുന്നതിന് വിപുലമായ സൗകര്യമാണ് വിദ്യാഭ്യാസവകുപ്പ് ഒരുക്കിയിരിക്കുന്നത്. keralapareekshabhavan.in , results.kerala.nic.in, keralaresults.nic.in , www.kerala.gov.in , www.prd.kerala.gov.in , results.itschool.gov.in .

പരീക്ഷാഫലം എസ് എം എസ് വഴി ലഭിക്കുന്നതിന് കേരള സംസ്ഥാന ഐ ടി മിഷനും സൗകര്യമേര്‍പ്പെടുത്തി. ഫലം പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് സംസ്ഥാനത്തെ എല്ലാ മൊബൈല്‍ സേവന ദാതാക്കളില്‍ നിന്നും മൊബൈലില്‍ പരീക്ഷാഫലം ലഭിക്കും. പരീക്ഷാഫലം അറിയുന്നതിന് എസ് എസ് എല്‍ സി <സ്‌പേസ്> രജിസ്‌ട്രേഷന്‍ നമ്പര്‍ ടൈപ്പ് ചെയ്ത് 537252 എന്ന നമ്പറിലേക്ക് എസ് എം എസ് സന്ദേശമയയ്ക്കണം

ഇന്നലെ പരീക്ഷാബോര്‍ഡ് യോഗം ചേര്‍ന്ന് ഫലത്തിന് അന്തിമ അംഗീകാരം നല്‍കി. ഇതിന് പുറമെ ഫലത്തെക്കുറിച്ച് വിശദമായ വിലയിരുത്തലുമുണ്ടായി.

ഇത്തവണ ഏപ്രില്‍ ആദ്യ വാരത്തോടെ തന്നെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കിയിരുന്നു. അതുകൊണ്ടുതന്നെ പതിവിലും നേരത്തെ തന്നെയാണ് ഫലം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 26 ന് ആയിരുന്നു ഫലപ്രഖ്യാപനം.

ഇത്തവണ 4,79,650 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 9550 പേര്‍ കൂടുതല്‍. ്രൈപവറ്റായി പരീക്ഷ എഴുതിയത് 5470 പേര്‍.

56 കേന്ദ്രങ്ങളിലാണ് ഈ വര്‍ഷം മൂല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. മൂന്ന് സോണുകളായി തിരിച്ചായിരുന്നു മൂല്യനിര്‍ണയം. ഏപ്രില്‍ ആദ്യവാരം ആരംഭിച്ച മൂല്യനിര്‍ണയം കഴിഞ്ഞ ആഴ്ച്ച അവസാനിച്ചിരുന്നു.

പതിനായിരത്തോളം അധ്യാപകരെയാണ് മൂല്യനിര്‍ണയത്തിന് നിയോഗിച്ചിരുന്നത്.

ഈ ലിങ്കുകളില്‍ ഏതെങ്കിലുമൊന്നില്‍ ക്ലിക്ക് ചെയ്താല്‍ പരീക്ഷാഫലം അറിയാനാകും

keralapareekshabhavan.in 

results.kerala.nic.in

keralaresults.nic.in 

www.kerala.gov.in 

www.prd.kerala.gov.in

results.itschool.gov.in

We use cookies to give you the best possible experience. Learn more