| Wednesday, 31st October 2012, 10:00 am

സന്തോഷ് ട്രോഫി മത്സരം കൊച്ചിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശം പകരുന്ന വാര്‍ത്തയാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍(എ.ഐ.എഫ്.എഫ്) പുറത്ത് വിട്ടിരിക്കുന്നത്.

67 ാമത് സന്തോഷ് ട്രോഫി മത്സരം കേരളത്തില്‍ നടത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.[]

കേരളത്തില്‍ കൊച്ചിയായിരിക്കും സന്തോഷ് ട്രോഫിയുടെ പ്രധാന വേദി.

സന്തോഷ് ട്രോഫിക്ക് വേദിയാകാന്‍ താത്പര്യം പ്രകടിപ്പിച്ച് ഉത്തര്‍ പ്രദേശും എത്തിയിരുന്നെങ്കിലും അധികൃതര്‍ കേരളത്തെ തിരഞ്ഞെടുക്കുകയായിരുന്നു.

ജനുവരിയിലാണ് മത്സരം നടക്കുക. ക്വാര്‍ട്ടര്‍ ഫൈനല്‍ മുതല്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളാണ് കേരളത്തില്‍ നടക്കുക.

Latest Stories

We use cookies to give you the best possible experience. Learn more