തിരുവനന്തപുരം: 2014ലെ സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ടി. പി രാജീവന്റെ “കെ.ടി.എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും” എന്ന നോവല്‍ മികച്ച നോവലായി തെരഞ്ഞെടുക്കപ്പെട്ടു. കവിതാ വിഭാഗത്തില്‍ പി.എന്‍ ഗോപീകൃഷ്ണന്റെ “ഇരിക്കാലൂരി പനമ്പട്ടടി” പുരസ്‌കാരം നേടി. വി.ആര്‍ സുധീഷിന്റെ “ഭവനഭേദനം” മികച്ച ചെറുകഥയായി തെരഞ്ഞെടുക്കപ്പെട്ടു.
പ്രൊഫ.എം തോമസ് മാത്യുവിനും കാവാലം നാരായണപ്പണിക്കര്‍ക്കും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും മേതില്‍ രാധാകൃഷ്ണന്‍, ദേശമംഗലം രാമകൃഷ്ണന്‍, ചന്ദ്രകലാ കമ്മത്ത്, ജോര്‍ജ് ഇരുമ്പയം എന്നിവര്‍ക്ക് സമഗ്ര സംഭാവനയ്ക്ുള്ള പുരസ്‌കാരവും ലഭിച്ചു. ജീവചരിത്രം, ആത്മകഥ വിഭാഗത്തില്‍ സി.വി ബാലകൃഷ്ണന്റെ “പരല്‍മീന്‍ നീന്തുന്ന പാടം” പുരസ്‌കാരം നേടി.