| Friday, 20th December 2019, 7:13 pm

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഉഷ്ണരാശി മികച്ച നോവല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കെ.വി മോഹന്‍ കുമാറിന്റെ ‘ഉഷ്ണരാശി-കരപ്പുറത്തിന്റെ ഇതിഹാസം’ ആണ് മികച്ച നോവല്‍.

വി.എം ഗിരിജയുടെ ബുദ്ധപൂര്‍ണ്ണിമയാണ് മികച്ച കവിതയായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച ചെറുകഥയ്ക്കുള്ള പുരസ്‌കാരം കെ.രേഖയുടെ മാനാഞ്ചിറ എന്ന ചെറുകഥയ്ക്കാണ്.

സ്‌കറിയ സക്കറിയ, എസ്.രാജേശഖരന്‍, മണമ്പൂര്‍ രാജന്‍ ബാബു, നളിനി ബേക്കല്‍, ഒ.എം അനുജന്‍ എന്നിവര്‍ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌ക്കാരത്തിന് അര്‍ഹരായി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എം. മുകുന്ദനും കെ.ജി ശങ്കരപ്പിള്ളയ്ക്കുമാണ് വിശിഷ്ടാഗത്വം.
മറ്റ് അവാര്‍ഡുകള്‍

നാടകം – രാജ്മോഹന്‍നീലേശ്വരം – (ചൂട്ടും കൂറ്റും) സാഹിത്യവിമര്‍ശനം – പി.പി.രവീന്ദ്രന്‍ – (ആധുനികതയുടെ പിന്നാമ്പുറം) വൈജ്ഞാനിക സാഹിത്യം – ഡോ.കെ.ബാബുജോസഫ്-(പദാര്‍ത്ഥം മുതല്‍ ദൈവകണം വരെ)

ജീവചരിത്രം, ആത്മകഥ- മുനി നാരായണ പ്രസാദ് – (ആത്മായനം) യാത്രാവിവരണം – ബൈജു.എന്‍.നായര്‍ (ലണ്ടനിലേക്ക് ഒരു റോഡ് യാത്ര) വിവര്‍ത്തനം -പി.പി.കെ.പൊതുവാള്‍ –
(സ്വപ്നങ്ങളുടെ വ്യാഖ്യാനം) ബാലസാഹിത്യം – എസ്.ആര്‍.ലാല്‍ – (കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം) ഹാസ്യസാഹിത്യം – വി.കെ.കെ രമേഷ് – (ഹൂ ഈസ് അഫ്രൈഡ് ഓഫ് വി.കെ.എന്‍)

എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍

1.ഐ.സി ചാക്കോ അവാര്‍ഡ്-ഭാഷാചരിത്രധാരകള്‍-
ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍ (ഭാഷാശാസ്ത്രം, വ്യാകരണം, ശാസ്ത്രപഠനം)

2. സി.ബി.കുമാര്‍ അവാര്‍ഡ് -പാട്ടും നൃത്തവും – എതിരന്‍ കതിരവന്‍ (ഉപന്യാസം) 3. കെ.ആര്‍.നമ്പൂതിരി അവാര്‍ഡ്- ഛന്ദസ്സെന്ന വേദാംഗം – ഡോ.സി.ആര്‍.സുഭദ്ര (വൈദികസാഹിത്യം)

4. ജി.എന്‍.പിള്ള അവാര്‍ഡ്-ഇന്ത്യന്‍ കപ്പലോട്ടത്തിന്റെ ചരിത്രം-ഡോ.ടി.ആര്‍.രാഘവന്‍ (വൈജ്ഞാനിക സാഹിത്യം)

5. കനകശ്രീ അവാര്‍ഡ്- അശോകന്‍ മറയൂര്‍ & വിമീഷ് മണിയൂര്‍
6. ഗീതാഹിരണ്യന്‍ അവാര്‍ഡ് – കിസേബി-അജിജേഷ് പച്ചാട്ട് – (ചെറുകഥാ സമാഹാരം)

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

7. കുറ്റിപ്പുഴ അവാര്‍ഡ് – പാന്ഥരും വഴിയമ്പലങ്ങളും – ഡോ.കെ.എം.അനില്‍ (നിരൂപണം, പഠനം) 8. തുഞ്ചന്‍സ്മാരക പ്രബന്ധമത്സരം – സ്വപ്ന സി.കോമ്പാത്ത്.

Latest Stories

We use cookies to give you the best possible experience. Learn more