തൃശൂര്‍: കഴിഞ്ഞ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപിച്ചു. ഇ. സന്തോഷ് കുമാറിന്റെ അന്ധകരാനഴിക്കാണ് നോവല്‍ വിഭാഗത്തില്‍ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.[]
സതീഷ് ബാബു പയ്യന്നൂര്‍ എഴുതിയ പേരമരത്തിനാണ് ചെറുകഥാ വിഭാഗത്തിലെ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ആത്മ്കഥാ വിഭാഗത്തില്‍ എസ്. ജയചന്ദ്രന്റെ ആത്മകഥ “എന്റെ പ്രദക്ഷിണവഴികളും” എസ്.ജോസഫിന്റെ “ഉപ്പന്റെ കൂവല്‍വരയ്ക്കുന്നു”എന്ന കവിതയ്ക്കും പുരസ്‌കാരം ലഭിച്ചു.
മികച്ച നാടകത്തിനുള്ള പുരസ്‌കാരം എം.എന്‍ വിനയകുമാറിന്റെ “മറിമാന്‍കണ്ണി”യും ഹാസ്യസാഹിത്യത്തിനുള്ള അവാര്‍ഡ് പി.ടി ഹമീദ് രചിച്ച നാനോക്കിനാവും സ്വന്തമാക്കി.
എന്‍.കെ രവീന്ദ്രന്‍ എഴുതിയ പെണ്ണെഴുതുന്ന ജീവിതത്തിനാണ് സാഹിത്യ വിമര്‍ശനത്തിനുള്ള പുരസ്‌കാരം. മികച്ച യാത്രാ വിവരണമായി ബാള്‍ട്ടിക് ഡയറിയും വിവര്‍ത്തനമായി ഡോ. ശ്രീനിവാസന്റെ മരുഭൂമിയും തിരഞ്ഞെടുക്കപ്പെട്ടു.