| Thursday, 14th February 2019, 2:36 pm

സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി ബി.ജെ.പിയില്‍ പൊട്ടിത്തെറി; പി.എസ് ശ്രീധരന്‍പിള്ളക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി. തെരഞ്ഞെടുപ്പ് സമിതി ചേരാതെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക കേന്ദ്രത്തിന് കൈമാറിയെന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.

മുരീളധരപക്ഷത്തെയും കൃഷ്ണദാസ് പക്ഷത്തെയും നേതാക്കളാണ് പിള്ളക്കെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ ജനറല്‍ സെക്രട്ടറി മുരളീധരറാവുവിന്റെ നേതൃത്വത്തില്‍ ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തിലും സംസ്ഥാന അദ്ധ്യക്ഷനെതിരെ വിമര്‍ശനം ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

യു.ഡി.എഫിനും എല്‍.ഡി.എഫിനും മുന്‍പേ സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക തയ്യാറാക്കി കേന്ദ്രത്തിന് അയച്ചത് നേട്ടമായാണ് ബിജെപി അദ്ധ്യക്ഷന്‍ വിശദീകരിച്ചത്. പക്ഷെ


“അദ്ദേഹത്തെ കാണുമ്പോള്‍ ഇപ്പോള്‍ അടുത്തു ചെല്ലാറില്ല; കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരും”; ടി. പത്മനാഭനെ വിമര്‍ശിച്ചും പുകഴ്ത്തിയും അശോകന്‍ ചെരുവില്‍


പാര്‍ട്ടിയുമായി കൂടിയാലോചിക്കാതെയും വിശദമായ ചര്‍ച്ചകള്‍ നടത്താതെയുമാണ് പട്ടിക തയ്യാറാക്കിയതെന്നാണ് ബി.ജെ.പിയിലെ ഒരു വിഭാഗം ഉയര്‍ത്തിയ വിമര്‍ശനം.

കോര്‍ കമ്മിറ്റിയില്‍ വിശദമായ ചര്‍ച്ച ഉണ്ടായില്ല. സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി പോലും ചേര്‍ന്നില്ലെന്നാണ് വി മുരളീധര പക്ഷത്തെയും കൃഷ്ണദാസ് പക്ഷത്തെയും നേതാക്കള്‍ വിമര്‍ശിക്കുന്നത്.

കഴിഞ്ഞ ദിവസം തിരുവന്തപുരത്ത് എത്തിയ അഖിലേന്ത്യാ സംഘടനാ സെക്രട്ടറി രാംലാല്‍ നേതാക്കളുമായി ആശയ വിനിമയം നടത്തിയതല്ലാതെ കാര്യമായ ചര്‍ച്ച ഉണ്ടായില്ലെന്നും നേതാക്കള്‍ ചൂട്ടിക്കാട്ടുന്നു.

പാര്‍ട്ടിയിലെ മറ്റുള്ളവരുമായി ആലോചിക്കാതെ എല്ലാ കാര്യങ്ങളും സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയും കേരളത്തിന്റെ ചുമതലയുള്ള സഹസംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷും ചേര്‍ന്ന് തീരുമാനിക്കുന്നുവെന്നാണ് പ്രധാന പരാതി.

Latest Stories

We use cookies to give you the best possible experience. Learn more