| Monday, 9th February 2026, 8:00 pm

കേരള കലാമണ്ഡലം സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്; മുഴുവന്‍ സീറ്റിലും എസ്.എഫ്.ഐ

രാഗേന്ദു. പി.ആര്‍

ചെറുതുരുത്തി: കേരള കലാമണ്ഡലം സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് മിന്നും ജയം. ആകെയുള്ള ആറ് ജനറല്‍ സീറ്റുകളിലും എസ്.എഫ്.ഐയുടെ പ്രതിനിധികളാണ് വിജയം കണ്ടത്.

രാഹുല്‍ ഗണേഷ് (ചെയര്‍മാന്‍), വേണി ബാബു (ചെയര്‍പേഴ്‌സണ്‍), കെ. അതുല്‍ (സെക്രട്ടറി), ശ്രീലക്ഷ്മി പ്രദീപന്‍ (മാഗസിന്‍ എഡിറ്റര്‍), നിരഞ്ജന സൂരജ് (ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ്), സി.കെ. അനാമിക (ട്രഷറര്‍) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ക്ലാസ് റെപ്പുമാരുടെ തെരഞ്ഞെടുപ്പില്‍ പതിനാലില്‍ പത്തും എസ്.എഫ്.ഐ നേടി. നാല് സീറ്റുകളില്‍ എ.ബി.വി.പിയ്ക്കാണ് ജയം.

ഫലം പുറത്തുവന്നതിന് പിന്നാലെ, ‘വര്‍ഗീയവാദികള്‍ കടക്ക് പുറത്ത്….. കേരള കലാമണ്ഡലത്തില്‍ എസ്.എഫ്.ഐ തുടരും’ എന്നെഴുതിയ ബാനറുമായി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി.

‘കേരള കലാമണ്ഡലം തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം,’ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി.എസ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

Content Highlight: Kerala Kalamandalam University Union election; SFI wins all seats

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more