| Friday, 3rd January 2020, 10:17 pm

യതീഷ് ചന്ദ്ര കണ്ണൂരിലേക്ക്; പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ജില്ലാ പൊലീസ് തലപ്പത്ത് അഴിച്ചുപണി. തൃശൂര്‍ ജില്ലാ പൊലീസ് മേധാവിയായിരുന്ന യതീഷ് ചന്ദ്രയെ കണ്ണൂരിലേക്ക് മാറ്റി. കണ്ണൂര്‍ മേധാവിയായിരുന്ന പ്രതീഷ് കുമാറിന് ഇനി പൊലീസ് ആസ്ഥാനത്തിന്റെ ചുമതലയാണ്.

കുറേ നാളുകളായി സര്‍വ്വീസില്‍ ഇല്ലാതിരുന്ന ആര്‍.സുകേശനെ തിരുവനന്തപുരം റെയ്ഞ്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പിയായി നിയമിച്ചു. തിരുവനന്തപുരം ഡി.സി.പി ആദിത്യയ്ക്ക് തൃശൂരിന്റെയും നാരായണ്‍ ജിയ്ക്ക് കൊല്ലം എസ്.പിയായുമാണ് ചുമതല. മധു പി.കെയാണ് ഇടുക്കി എസ്.പി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വയനാട് ജില്ലാ പൊലീസ് മേധാവിയായിരുന്ന കറുപ്പുസാമിയെ തിരുവനന്തപുരം ഡി.സി.പിയായും നിയമിച്ചു. ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പി സക്കറിയ ജോര്‍ജാണ് ഇനി വനിതാ സെല്‍ എസ്.പി.

അനൂപ് കുരുവിളയെ ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് ഡി.ഐ.ജിയായും നീരജ് കുമാര്‍ ഗുപ്തയെ പൊലീസ് അക്കാദമി ഡി.ഐ.ജിയായും നിയമിച്ചാണ് അഴിച്ചുപണി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more