ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള ജില്ല കോഴിക്കോടാണ്. പത്തനംതിട്ടയിലാണ് വിജയശതമാനം (76.17)ഏറ്റവും കുറവ്. 59 സ്‌കൂളുകള്‍ 100% വിജയം നേടി. 10839 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.
പരീക്ഷയെഴുതിയ വിദ്യാര്‍ഥിനികളില്‍ 83.34 ശതമാനം പേരും വിദ്യാര്‍ഥികളില്‍ 77.78 ശതമാനം പേരും ഉന്നതപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ യോഗ്യതനേടിയത് പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ്. ഇവിടെ പരീക്ഷയെഴുതിയ കുട്ടികളില്‍ 94.8 ശതമാനം പേരും വിജയിച്ചു.
1,83,460 പെണ്‍കുട്ടികളില്‍ 1,63,908 പേര്‍ വിജയികളായപ്പോള്‍ (83.34%) 1,59,999 ആണ്‍കുട്ടികളില്‍ 1,24,454 പേര്‍ വിജയിച്ചു (77.78%). ഗവ മേഖലയിലെ സ്‌കൂളുകളില്‍ നിന്ന് 1,49,147ല്‍ 1,23,780 പേരും (82.99%) എയ്ഡഡ് മേഖലയിലെ 1,57,301 ല്‍ 1,36,705 പേരും (86.91%) അണ്‍എയ്ഡഡ് മേഖലയിലെ 36,792ല്‍ 27,659 പേരും (75.18%) ഉന്നത പഠനത്തിന് യോഗ്യരായി.
വി.എച്ച്.എസ്.സി പരീക്ഷയില്‍ 91.63 ശതമാനം പേര്‍ ഉന്നത പഠനത്തിന് യോഗ്യതനേടി. ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 78.67 ശതമാനവും കലാമണ്ഡലം ഹയര്‍സെക്കന്‍ഡറിയില്‍ 90 ശതമാവും ഓപ്പണ്‍ ഹയര്‍സെക്കന്‍ഡറിയില്‍ 36.95 ശതമാനം വിദ്യാര്‍ഥികളും ഉന്നതപഠനത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
പരീക്ഷയെഴുതിയ കുട്ടികള്‍ക്കുള്ള മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അതത് കേന്ദ്രങ്ങളില്‍ നിന്നും കൈപ്പറ്റാം, ഇതിനായി പ്രത്യേക ഫീസ് നല്‍കേണ്ടതില്ലെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
keralaresults.nic.in എന്ന വെബ്‌സൈറ്റില്‍ റിസല്‍ട്ട് അറിയാന്‍ കഴിയും. റിസല്‍ട്ട് പരിശോധിക്കുന്നതിനായി വിദ്യാര്‍ഥികള്‍ അവരുടെ രജിസ്‌ട്രേഷന്‍ നമ്പറും സെക്യൂരിറ്റി കോഡും നല്‍കിയശേഷം സബ്മിറ്റ് ബട്ടനില്‍ ക്ലിക്കു ചെയ്യണം.