കൊച്ചി: കെ.എം.ആര്.എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്, മകള്‍ വീണ ടി, മുന്‍ മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് എടുക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ട ഹൈക്കോടതി സിംഗിംള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച്.
ജസ്റ്റിസ് കെ. നടരാജന്, ജസ്റ്റിസ് ജോണ്സണ് ജോണ്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെയാണ് വിധി. അപ്പീലുകള്‍ സ്വീകരിച്ച ഹൈക്കോടതി മൂന്നാഴ്ചകള്‍ക്ക് ശഷം അന്തിമവാദം കേള്‍ക്കുന്നതിനായി മാറ്റിവെച്ചു.
പരാതിക്കാരനായ കെ.എം. ഷാജഹാനെ ഹൈക്കോടതി രൂക്ഷമായിവിമര്‍ശിച്ചു. പ്രാഥമിക അന്വേഷണം നടക്കവെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ച ഹരജിക്കാരന് ആരാണെന്ന് കോടതി ചോദിച്ചു.
ഈ കേസില്‍ വ്യവഹാരത്തിനുള്ള കെ.എം.ഷാജഹാന്റെ നിയമപരമായ യോഗ്യതയെന്തെന്ന് പരാതിക്കാരന്റെ അഭിഭാഷകനോട് ഹൈക്കോടതി ചോദിച്ചു. ഹരജിക്കാരന് ആദ്യഘട്ടത്തില്‍ തന്നെ റിട്ട് കോടതിയെ സമീപിച്ചതിലൂടെ ബി.എന്‍.എസ് സെക്ഷന്‍ 175 പ്രകാരമുള്ള നിയമപരമായ നടപടിക്രമങ്ങള്‍ ലംഘിച്ചുവെന്ന് മുതിര്‍ന്ന അഭിഭാഷകന് ഹരിഹരന് വാദിച്ചു.
സിഎംആര്‍എല്‍എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പൊലീസിന് പരാതി നല്‍കിയിട്ടുണ്ടോ എന്നും ഡിവിഷന് ബെഞ്ച് ചോദിച്ചു. ആദ്യം പൊലീസിന് പരാതി നല്‍കുകയാണ് വേണ്ടത്. പൊലീസ് നടപടിയെടുത്തില്ലെങ്കില്‍ ഉന്നതാധികാരിയെ സമീപിക്കണം. അതിന് ശേഷം സ്വകാര്യ അന്യായവുമായി മജിസ്ട്രേറ്റിനെ സമീപിക്കണം. പരാതി മജിസ്ട്രേറ്റ് പൊലീസിന് കൈമാറണം. അതാണ് രാജ്യത്തെ നിയമമെന്ന് ഷാജഹാനോട് ഹൈക്കോടതി പറഞ്ഞു.
പൊതുസമൂഹത്തിന്റെ പിന്തുണ ഉണ്ടായേക്കാമെന്നും എന്നാല്‍ ഹൈക്കോടതിയ്ക്ക് അത് ബാധകമല്ലെന്നും ബെഞ്ച് വ്യക്തമാക്കി.
Content Highlight: Kerala High Court Stays FIR And Probe Against Pinarayi Vijayan, Veena And Riyas In CMRL-Exalogic Case.