തൃശൂര്‍ വില്ലടത്തും പൂളാക്കിലും പണിതിട്ടുള്ള ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ മാതൃകയിലാണ് കേരള സര്‍ക്കാര്‍ ലൈഫ് പാര്‍പ്പിട പദ്ധതി നടപ്പാക്കുന്നത്. പരമാവധി 350-400 സ്‌ക്വയര്‍ ഫീറ്റാണ് ഫ്‌ലാറ്റിന്റെ ആകെയുള്ള ചുറ്റളവ്. മിനിമം അഞ്ചു പേരടങ്ങുന്ന കുടുംബം ഞെരുങ്ങി വേണം ഇതിനകത്ത് ജീവിക്കാന്‍.
15 വര്‍ഷത്തേയ്ക്ക് കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റ് സ്വന്തമല്ല. 15 വര്‍ഷം കഴിഞ്ഞാല്‍ ഫ്‌ളാറ്റ്് വില്‍ക്കാനോ വാടകയ്ക്ക് കൊടുക്കാനോ കഴിയില്ല. പട്ടയവും ഉടമസ്ഥാവകാശവും ലഭിക്കില്ല. ഫലത്തില്‍ വാടകകൊടുക്കാതെ വാടകവീട്ടില്‍ നില്‍ക്കുന്നതിനു തുല്യം.