തിരുവനന്തപുരം: ഫ്യുറിഡാന്‍ അടക്കമുള്ള മാരകമായ 20 കീടനാശിനികളുടെ ഉപയോഗം കേരളത്തില്‍ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ചുവന്ന ലേബല്‍ കീടനാശിനികളുടെ പ്രയോഗം സംസ്ഥാനത്ത് പൂര്‍ണ്ണമായി നിരോധിക്കാനാണ് തീരുമാനമായത്.
മഞ്ഞ ലേബലിലുള്ള കീടനാശിനികളില്‍ ആറെണ്ണമൊഴികയുള്ളവ നിരോധിക്കും. ആകാശത്തു നിന്നും കീടനാശിനി തളിക്കുന്നതു (ഏരിയല്‍ സ്‌പ്രേയിംഗ്) തടയാനും സര്‍ക്കാര്‍ തീരുമാനിച്ചു. മഞ്ഞ ലേബലിലുള്ള കീടനാശിനികളില്‍ ആറെണ്ണമൊഴികയുള്ളവ നിരോധിക്കും. ആകാശത്തു നിന്നും കീടനാശിനി തളിക്കുന്നതു (ഏരിയല്‍ സ്‌പ്രേയിംഗ്) തടയാനും സര്‍ക്കാര്‍ തീരുമാനിച്ചു.
കീടനാശിനികള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനു മാത്രമേ അധികാരമുള്ളൂ. എന്നാല്‍, കീടനാശിനി നിയന്ത്രണ നിയമത്തിലെ ചില ഉപവകുപ്പുകള്‍ ഉപയോഗിച്ചാണു സംസ്ഥാനങ്ങള്‍ക്കു സ്വന്തമായ അധികാരപരിധി നിശ്ചയിക്കുന്ന ഉത്തരവിറക്കുന്നതെന്നും ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഏതെങ്കിലും സംസ്ഥാനം നടപടിയെടുക്കുന്നതെന്നും കൃഷി മന്ത്രി മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തതെങ്കിലും വ്യാഴാഴ്ച്ചയാണ് മുഴുവന്‍ തീരുമാനങ്ങളും പ്രഖ്യാപിച്ചത്. കാര്‍ബോണ്‍ഫണ്‍ ഫൊററ്റെ. മീഥൈല്‍ പാരത്തിയോണ്‍, മോണോക്രോട്ടോഫോണ്‍സ്, മീഥൈല്‍ ഡിമേറ്റേഴ്‌സ് എന്നിയടങ്ങിയ കീടനാശിനികളാണ് നിരോധിക്കുന്നത്.
നെല്ലിന് മാത്രം ഉപയോഗിക്കാന്‍ അനുമതി ലഭിക്കുന്ന കീടനാശിനികള്‍ മറ്റു വിളകള്‍ക്ക് ഉപയോഗിക്കുന്നത് തടയും. എന്‍ഡോസള്‍ഫാനു പുറമെ ലോകത്ത് അമേരിക്കയടക്കം പല രാജ്യങ്ങളും നിരോധിച്ച ഫ്യുറിഡാന്‍, കരയാട്ടെ തുടങ്ങിയ കീടനാശിനികള്‍ ഇപ്പോള്‍ കേരളത്തില്‍ ഉപയോഗിക്കുന്നുണ്ട്.