| Friday, 7th August 2020, 11:21 pm

'ഫോണ്‍ വിളിക്കുമ്പോഴുള്ള കൊവിഡ് സന്ദേശം ഇപ്പോള്‍ ഒഴിവാക്കണം'; ഷെയ്ന്‍ നിഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരളം മറ്റൊരു പ്രളയഭീതിയില്‍ നില്‍ക്കവേ ഫോണ്‍ വിളിക്കുമ്പോഴുള്ള കൊവിഡ് സന്ദേശം ഒഴിവാക്കണമെന്ന് നടന്‍ ഷെയ്ന്‍ നിഗം. സോഷ്യല്‍ മീഡിയയിലാണ് ഇങ്ങനെയൊരു അപേക്ഷ

‘സര്‍ക്കാരുകളുടെ ശ്രദ്ധയിലേക്കാണ്..

ദയവായി ഫോണ്‍ വിളിക്കുമ്പോള്‍ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു. കേരളം മറ്റൊരു പ്രളയ ഭീതിയിലാണ്. അത്യാവശ്യമായി ഫോണ്‍ വിളിക്കുമ്പോള്‍ റെക്കോര്‍ഡ് ചെയ്തു വെച്ച സന്ദേശം മൂലം ഒരു ജീവന്‍ രക്ഷിക്കാന്‍ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം. ദയവായി ഉടന്‍ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു..’,

നിരവധി പേര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ പെട്ടെന്ന് ഫോണ്‍ വിളിക്കുമ്പോള്‍ സമയനഷ്ടമാണ് കൊവിഡ് സന്ദേശം നല്‍കുന്നതെന്നാണ് പോസ്റ്റുകളില്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more