| Wednesday, 4th February 2015, 3:44 pm

ദേശീയ ഗെയിംസ്: ഹോക്കിയില്‍ കേരളത്തിന് തോല്‍വി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ദേശീയ ഗെയിംസിലെ പുരുഷന്മാരുടെ ഹോക്കിയില്‍ കേരളത്തിന് വീണ്ടും തോല്‍വി. ഇതോടെ കേരളം ഈ ഇനത്തില്‍ പറത്താകുമെന്ന് ഏതാണ്ട് ഉറപ്പായി. കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.

രണ്ടാമത്തെ മത്സരത്തില്‍ ഉത്തര്‍ പ്രദേശിനോടായിരുന്നു കേരളത്തിന്റെ തോല്‍വി. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് കേരളം തോറ്റത്.

എട്ടാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് സുനില്‍ യാദവാണ് യു.പി.യെ മുന്നിലെത്തിച്ചത്. 30ാം മിനിറ്റല്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ഇബ്‌നു നൗഫല്‍ കേരളത്തെ ഒപ്പമെത്തിച്ചെങ്കിലും 39ാം മിനിറ്റില്‍ സുനില്‍ യാദവ് മറ്റൊരു പെനാല്‍റ്റി കോര്‍ണറിലൂടെ യു.പിയെ വീണ്ടും മുന്നിലെത്തിക്കുകയായിരുന്നു.

47ാം മിനിറ്റില്‍ ക്യാപ്റ്റന്‍ പ്രവീണ്‍കുമാര്‍ വീണ്ടും കേരളത്തിന് വേണ്ടി വല ചലിപ്പിച്ചു. എന്നാല്‍  57ാം മിനിറ്റില്‍ ജയ് കിരണ്‍ വീണ്ടും യു.പിക്ക ലീഡ് സമ്മാനിക്കുകയായിരുന്നു. ഹസ്മ മുജ്താബയും ചന്ദന്‍സിങ്ങും വീണ്ടും കേരളത്തിന്റെ വല ചലിപ്പിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more