തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619, കോട്ടയം 417, കണ്ണൂര്‍ 413, പത്തനംതിട്ട 378, കാസര്‍ഗോഡ് 242, വയനാട് 148, ഇടുക്കി 123 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
25 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം ആയിരം കടന്നു. ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണം 1003 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 46 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 155 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 821 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1332, എറണാകുളം 1032, കോഴിക്കോട് 1128, തൃശൂര്‍ 943, തിരുവനന്തപുരം 633, കൊല്ലം 705, പാലക്കാട് 404, ആലപ്പുഴ 615, കോട്ടയം 405, കണ്ണൂര്‍ 270, പത്തനംതിട്ട 308, കാസര്‍ഗോഡ് 222, വയനാട് 141, ഇടുക്കി 78 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്
105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 24, കോഴിക്കോട് 15, തിരുവനന്തപുരം 12, മലപ്പുറം 11, തൃശൂര്‍ 10, കോട്ടയം, എറണാകുളം 8 വീതം, കാസര്‍ഗോഡ് 5, കൊല്ലം 4, പത്തനംതിട്ട, വയനാട് 3 വീതം, ആലപ്പുഴ 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
എറണാകുളം ജില്ലയിലെ 4 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8924 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1200, കൊല്ലം 1421, പത്തനംതിട്ട 240 , ആലപ്പുഴ 729, കോട്ടയം 161, ഇടുക്കി 50, എറണാകുളം 1036, തൃശൂര്‍ 580, പാലക്കാട് 546, മലപ്പുറം 1059, കോഴിക്കോട് 954, വയനാട് 96, കണ്ണൂര്‍ 347, കാസര്‍ഗോഡ് 505 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 96,316 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,91,798 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,84,924 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,56,172 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,752 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3658 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 61,629 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 35,94,320 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,12,896 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ അണ്ടൂര്‍കോണം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 3), ആര്യനാട് (2, 17, 18), കരവാരം (9), പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (സബ് വാര്‍ഡ് 9), കോയിപ്രം (5, 6), കൊല്ലം ജില്ലയിലെ പട്ടാഴി വടക്കേക്കര (4), ചാത്തന്നൂര്‍ (സബ് വാര്‍ഡ് 6, 7), വയനാട് ജില്ലയിലെ പൊഴുതന (8), നൂല്‍പ്പുഴ (സബ് വാര്‍ഡ് 8, 10), ആലപ്പുഴ ജില്ലയിലെ മുഹമ്മ (12), കോട്ടയം ജില്ലയിലെ ടിവി പുരം (7, 8), പാലക്കാട് ജില്ലയിലെ നാഗലശേരി (2, 11, 12, 14) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 666 ഹോട്ട് സ്പോട്ടുകളാണുള്ളത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights:Kerala Covid19 detils on oct 11, COVID death cross 1000 in Kerala