| Tuesday, 27th April 2021, 5:40 pm

സംസ്ഥാനത്തെ കൊവിഡ് പ്രതിദിന കണക്ക് മുപ്പതിനായിരം കടന്നു; പുതുതായി 32819 പേര്‍ക്ക് കൂടി കൊവിഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 32819 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,41,191 പേ‍രെയാണ്  കൊവിഡ് ടെസ്റ്റിന് വിധേയരാക്കിയത്.

32 കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനതിക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം വ്യാപകമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷൻ എയർപോർട്ട് എന്നിവിടങ്ങളിൽ പരിശോധന സംവിധാനം ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓക്സിജൻ ലഭ്യതയും യോ​ഗം വിലയിരുത്തി. പ്രതിസന്ധി മുൻകൂട്ടി കണ്ട് കൂടുതൽ ഒരുക്കങ്ങൾ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more