| Friday, 27th March 2020, 9:30 am

കേരളത്തിലെ 80 ശതമാനത്തിലധികം കൊവിഡ് 19 ബാധിതരും വിദേശത്ത് നിന്ന് വന്നവര്‍; സമൂഹവ്യാപനത്തിലേക്കെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് 19 സമൂഹവ്യാപനത്തിലേക്കെത്തിയെന്ന് പറയാന്‍ ഇപ്പോള്‍ കഴിയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘സമൂഹവ്യാപനം ആയിട്ടില്ല. ചെറിയ ഭീതി ഉണ്ടെങ്കിലും ഇപ്പോള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 80 ശതമാനത്തിലേറെയും വിദേശത്ത് നിന്ന് വന്നവര്‍ക്കാണ്. ബാക്കിയുള്ളത് അവരുമായി പ്രഥമ സമ്പര്‍ക്കം പുലര്‍ത്തിയവരാണ്’, മന്ത്രി പറഞ്ഞു.

കൊവിഡിന്റെ വ്യാപനം അറിയാന്‍ മൂന്നാഴ്ച വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. വരുന്ന ഒരാഴ്ച നിര്‍ണായകമാണ്. വിദേശത്തുനിന്ന് എത്തുന്ന ചിലര്‍ ഇപ്പോഴും ക്വാറന്റീന്‍ പാലിക്കുന്നില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more