| Tuesday, 14th July 2020, 6:03 pm

ഇന്ന് 608 പേര്‍ക്ക് കൊവിഡ്; തിരുവനന്തപുരത്ത് മാത്രം 201 പേര്‍ക്ക് രോഗം, സമ്പര്‍ക്ക രോഗബാധ 396 പേര്‍ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരത്ത് മാത്രം 201 പേര്‍ക്ക് രോഗം ബാധിച്ചു.

കൊവിഡ് പോസറ്റീവായവരില്‍ 130 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 68 പേരാണ്.

സമ്പര്‍ക്കം വഴി 396 പേര്‍ക്കാണ് രോഗം.  ആരോഗ്യ പ്രവര്‍ത്തകര്‍ 8, ബിഎസ്എഫ് 1, ഐടിബിപി 2 സിഎസ്എഫ് 2 എന്നിങ്ങനെയും രോഗം ബാധിച്ചു. 26 പേരുടെ ഉറവിടം അറിയില്ല.

ഇതാദ്യമായാണ് സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 600 കടക്കുന്നത്.

രോഗമുക്തരായി ആശുപത്രി വിട്ടത് 181 പേരാണ്.

ഇന്ന് ഒരാള്‍ മരണപ്പെട്ടു. ആലപ്പുഴ ചുനക്കരയിലുള്ള 47 കാരന്‍ നസീര്‍ ഉസ്മാന്‍ കുട്ടിയാണ് മരിച്ചത്. ഇയാള്‍ സൗദി അറേബ്യയില്‍ നിന്ന് വന്നതാണ്.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 201, കൊല്ലം 23, ആലപ്പുഴ 34, പത്തനംതിട്ട 3, കോട്ടയം 25, എറണാകുളം 70, തൃശൂര്‍ 42, പാലക്കാട് 26, മലപ്പുറം 58, കോഴിക്കോട് 58, കണ്ണൂര്‍ 12, വയനാട് 12, കാസര്‍കോട് 44

നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 15, കൊല്ലം 2, ആലപ്പുഴ 1, കോട്ടയം 5, എറണാകുളം, തൃശൂര്‍ 9, പാലക്കാട് 49, മലപ്പുറം 9, കോഴിക്കോട് 21, കണ്ണൂര്‍ 49, കാസര്‍കോട് 5.

Latest Stories

We use cookies to give you the best possible experience. Learn more