| Monday, 8th September 2025, 7:19 am

ഹൃദയാഘാതം; കേരള കോൺഗ്രസ്സ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 53 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ 3.30 നായിരുന്നു മരണം.

കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ നിന്നും കോട്ടയത്തേക്ക് ട്രെയിനിൽ മടങ്ങുന്നതിനിടെ തെങ്കാശിക്കടുത്ത് വെച്ചായിരുന്നു ഹൃദയാഘാതം ഉണ്ടായത്.

നെഞ്ചുവേദന ശക്തമായതിനെത്തുടർന്ന് ട്രെയിനിൽ ഉള്ള ആളുകളെ അറിയിക്കുകയും തുടർന്ന് തെങ്കാശിയിലെ സർക്കാർ ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു.

ആശുപത്രിയിലെത്തുന്നതിനു മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. നിലവിൽ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കും. കോട്ടയത്തെ പ്രധാന നേതാക്കളും പാർട്ടി പ്രവർത്തകരായ ആളുകളും സ്ഥലത്ത് എത്തിയിരുന്നു.

9 മണിക്ക് ശേഷം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മൃതദേഹം എത്തിക്കും.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു പ്രിൻസ് ലൂക്കോസ്. കേരള കോൺഗ്രസിന്റെ വിവിധ സ്ഥാനങ്ങളിൽ ചുമതലകൾ വഹിച്ച ആളാണ് ഇദ്ദേഹം.

കേരള കോൺഗ്രസ്സ് സ്ഥാപകരിലൊരാളായ ഒ.വി ലൂക്കോസിന്റെ മകനാണ് പ്രിൻസ് ലൂക്കോസ്. കോട്ടയം ബാറിലെ അഭിഭാഷകൻ കൂടിയാണ് പ്രിൻസ്. കോട്ടയം പെരുമ്പായിക്കാട് സ്വദേശിയാണ് പ്രിൻസ് ലൂക്കോസ്.

Content Highlight: Kerala Congress leader Prince Lucas passes away

We use cookies to give you the best possible experience. Learn more