| Wednesday, 11th March 2015, 2:23 pm

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (ബി)എല്‍.ഡി.എഫിനൊപ്പം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (ബി) എല്‍.ഡി.എഫിന് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ആര്‍ ബാലകൃഷ്ണപ്പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ചേര്‍ന്ന പാര്‍ട്ടിയോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഗണേഷ്‌കുമാര്‍ എല്‍.ഡി.എഫിന്റെ ഐഷാ പോറ്റിക്ക് വോട്ട് ചെയ്യുമെന്നാണ് പ്രഖ്യാപനം.

നേരത്തെ തന്നെ കേരള കോണ്‍ഗ്രസ് (ബി) എല്‍.ഡി.എഫിന് വോട്ട് ചെയ്യുമെന്ന സൂചനകള്‍ ബാലകൃഷ്ണപ്പിള്ള നല്‍കിയിരുന്നു. ബാര്‍കോഴ വിഷയത്തിലും മറ്റുമായി നിരവധി വിഷയങ്ങളില്‍ യു.ഡി.എഫുമായി ഭിന്നതകള്‍ നിലനിന്നിരുന്നു. ബാര്‍വിഷയത്തില്‍ മാണിക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് യു.ഡി.എഫ് യോഗത്തില്‍ നിന്ന് കേരളകോണ്‍ഗ്രസ്സിനെ മാറ്റി നിര്‍ത്തിയിരുന്നു.

അതേസമയം അടുത്ത യു.ഡി.എഫ് യോഗത്തില്‍ കേരള കോണ്‍ഗ്രസ് ബിയെ യു.ഡി.എഫില്‍ നിന്നും പുറത്താക്കിക്കൊണ്ടുള്ള തീരുമാനം ഉണ്ടാവും. വ്യാഴാഴ്ച്ചയോ വെള്ളിയാഴ്ച്ചയോ ആയിരിക്കും യോഗം ചേരുക. ഏതേസമയം കൊടിയേരിയുമായി ബാലകൃഷ്ണപ്പിള്ള ചര്‍ച്ച നടത്തി.

We use cookies to give you the best possible experience. Learn more