കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ചിത്രമുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി എന്ന തലക്കെട്ടിലുള്ള ഒരു വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് ആണ് പ്രതികരിക്കുന്നത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതില്‍ ഒന്നാം സ്ഥാനക്കാരനായ രാഹുല്‍ ഗാന്ധി കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് നോക്കുന്നുവോ എന്ന് ആരിലും സംശയമുണരും ഈ ചിത്രം കണ്ടാല്‍. ഈ ചിത്രത്തിന് പിന്നിലെ വസ്തുത ഇതാണ്.
മാതൃഭൂമി ഓണ്‍ലൈനില്‍ വഴിപ്പോക്കന്‍ എന്ന പേരില്‍ രാഷ്ട്രീയ വിഷയങ്ങളെ പരിശോധിക്കുന്ന ഒരു കോളമുണ്ട്. ജൂലൈ 30ന് പ്രസിദ്ധീകരിച്ച ആ കോളത്തില്‍ ഇത്തവണ കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലവിലെ അവസ്ഥയാണ് പരിശോധിക്കുന്നത്. കോളത്തിന്റെ ഇത്തവണത്തെ തലക്കെട്ട് ‘കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ആയാല്‍’ എന്നായിരുന്നു.
ഈ തലക്കെട്ടിലെ ‘ആയാല്‍’ എന്നത് മുറിച്ചു നീക്കിയുള്ള സ്‌ക്രീന്‍ ഷോട്ട് ആണ് പ്രചരിക്കുന്നത്. അതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ ഗാന്ധി യഥാര്‍ത്ഥത്തില്‍ കേരളത്തിലേക്ക് മാറുന്നുവോ എന്ന തരത്തിലുള്ള ചര്‍ച്ചകളും ആരംഭിച്ചു.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥിരമായി മത്സരിക്കുന്ന അമേത്തിയെ കൂടാതെ വയനാട് മണ്ഡലത്തിലും രാഹുല്‍ ഗാന്ധി മത്സരിച്ചിരുന്നു. വയനാട് ഉജ്ജ്വല വിജയം നേടിയപ്പോള്‍ അമേത്തിയില്‍ സ്മൃതി ഇറാനിയോട് പരാജയപ്പെടുകയായിരുന്നു രാഹുല്‍.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക