കനത്ത മഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശം. കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വ്യാപക നാശമുണ്ടായി. വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി.
കൊല്ലം ജില്ലയിലെ പുലമണ്‍തോട് കരകവിഞ്ഞ് ഒഴുകി. ഇവിടെ നിന്നും 25ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. മണ്‍റോ തുരുത്തില്‍ രണ്ടു വീടുകള്‍ തകര്‍ന്നു. പത്തനംതിട്ട ജില്ലയിലെ കോന്നി പൊന്തനാംകുഴി കോളനിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ഇവിടെ നിന്ന് രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കോന്നിയിലെ ആവണിപ്പാറ,കൊക്കാതോട് പ്രദേശങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. പാലക്കാട് അട്ടപ്പാടി നരസിമുക്കിലും മണ്ണിടിച്ചിലുണ്ടായി. അട്ടപ്പാടിയില്‍ വലിയ ആളപായമില്ല. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. അച്ചന്‍കോവിലാറിന്റെയും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ 12 ഇഞ്ച് ഉയര്‍ത്തി. പീച്ചി ഡാമിന്റെ നാല് ഷട്ടറുകള്‍ 15 സെ.മീ വീതവും ഉയര്‍ത്തി.
പത്തനംതിട്ട,മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. പമ്പ,കക്കാട്ടാറിന്റെ തീരത്തുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. മലയോര തീരദേശ മേഖലകളില്‍ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.
എറണാകുളത്തും തൃശൂരിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും എറണാകുളം -ബംഗളൂരു ഇന്റര്‍സിറ്റി ഓടില്ല. എറണാകുളം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ