| Thursday, 29th October 2026, 1:24 pm

ഒരുകോടിയില്‍ നിന്നും താഴെയിറങ്ങി ജയിലര്‍; കേരള ബോക്‌സ് ഓഫീസില്‍ അന്ത്യശ്വാസം വലിച്ച് ടൈറ്റന്‍സും ഒറിജിനല്‍സും

അശ്വിന്‍ രാജേന്ദ്രന്‍

ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റായി കളക്ഷന്‍ റെക്കോഡുകള്‍ തൂത്തുവാരുകയാണ് നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ 2. തമിഴകത്തിന്റെ സ്റ്റാര്‍ഡത്തിന്റെ അവസാന വാക്കായ രജിനികാന്ത് നായകനായ ചിത്രം ഏഴ് ദിവസത്തിനുള്ളില്‍ അഞ്ഞൂറ് കോടി പിന്നിടുകയും തമിഴ്‌നാട്ടിലെ ഇന്‍ഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തിരുന്നു. തമിഴ്‌നാടിന് പുറമെ സൗത്ത് ഇന്ത്യയിലെ തെലുങ്ക്, കന്നഡ, മലയാളം ടെറിട്ടറികളില്‍ നിന്നും വലിയ കളക്ഷനും ചിത്രത്തിന് നേടാനായിട്ടുണ്ട്.

ജയിലര്‍ 2. Photo: Book My Show

ആഗോളതലത്തില്‍ നിന്നും ഇതിനോടകം ജയിലര്‍ 2 എണ്ണൂറ് കോടിയിലധികം സ്വന്തമാക്കുകയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമായി മാറുകയും ചെയ്തിരുന്നു. രജിനിയുടെ തന്നെ 2.0 യെ വെട്ടിയായിരുന്നു ജയിലര്‍ 2ന്റെ നേട്ടം. അതേസമയം കേരള ബോക്‌സ് ഓഫീസിലും ചിത്രം ഒട്ടനവധി റെക്കോഡുകള്‍ കൈക്കലാക്കിയിരുന്നു. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന അന്യഭാഷാ ചിത്രം എന്ന നേട്ടമാണ് ചിത്രം സ്വന്തമാക്കിയത്. 2018ല്‍ രാജമൗലിയുടെ ബാഹുബലി 2 സ്വന്തമാക്കിയ റെക്കോഡായിരുന്നു ഇതോടെ പഴങ്കഥയായത്.

കേരളത്തില്‍ നിന്നും മാത്രമായി 75 കോടിയോളമാണ് ചിത്രം ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. കേരള ബോക്സ് ഓഫീസില്‍ ജയിലര്‍ 2 പിടിമുറുക്കിയതോടെ പോസിറ്റീവ് റെസ്പോണ്‍സ് കിട്ടിയ മലയാള ചിത്രങ്ങള്‍ക്ക് ബോക്സ് ഓഫീസില്‍ നിന്നും ഒന്നും ചെയ്യാനില്ലാതെ പോകുകയായിരുന്നു. കഴിഞ്ഞയാഴ്ച റിലീസായ ജയസൂര്യ-വിനായകന്‍ സ്റ്റാറര്‍ ടൈറ്റന്‍സും ശ്രീനാഥ് ഭാസി നായകനായ ഒറിജിനലും ജയിലര്‍ 2നെക്കാള്‍ ബഹുദൂരം പിന്നിലാണ്.

Photo: X.com

കഴിഞ്ഞ ദിവസം ചിത്രത്തിന് കേരളത്തിലെ ബോക്‌സ് ഓഫീസില്‍ നിന്നും ലഭിച്ച കളക്ഷന്‍ കണക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ബുധനാഴ്ച ചിത്രം 85 ലക്ഷമായിരുന്നു കേരളത്തില്‍ നിന്നും സ്വന്തമാക്കിയത്. ഓപ്പണിങ് ദിനത്തില്‍ 12 കോടിയോളം കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും നേടിയ ചിത്രം ആദ്യമായി ഒരു കോടിയ്ക്ക് താഴെ കളക്ട് ചെയ്തതും ഇന്നലെയാണ്. അതേസമയം മലയാള ചിത്രങ്ങളായ ടൈറ്റന്‍സിന്റെയും ഒറിജിനല്‍സിന്റെയും ലോക്കല്‍ ബോക്‌സ് ഓഫീസിലെ കളക്ഷന്‍ പരിതാപകരമാണ്. കഴിഞ്ഞ ദിവസം പതിനഞ്ച് ലക്ഷം ടൈറ്റന്‍സിന് ലഭിച്ചപ്പോള്‍ അഞ്ച് ലക്ഷത്തിനടുത്ത് മാത്രമാണ് ഒറിജിനല്‍സിന് നേടാനായത്.

Content Highlight: Kerala Box office collection of Jailer 2, Titans and Orijinalls movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more