| Friday, 12th September 2025, 5:00 pm

സൂപ്പര്‍ കപ്പില്‍ ഈ നാല് ടീമുകള്‍ ഇല്ലേ?...ആശങ്ക അറിയിച്ച് ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 22 വരെയാണ് സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ഐ.എസ്.എല്ലിലെ (ഇന്ത്യന്‍ സൂപ്പര്‍ ലീഗ്) മുന്‍ നിര ക്ലബ്ബുകളായ കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി, ചെന്നൈ എഫ്.സി, ഒഡീഷ എഫ്.സി എന്നീ നാല് ക്ലബ്ബുകള്‍ക്ക് സൂപ്പര്‍ കപ്പില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ആശങ്കകള്‍ നിലനില്‍ക്കുകയാണ്.

ഐ.എസ്.എല്ലിലെ 13 ക്ലബ്ബുകളും ഐ-ലീഗിലെ മികച്ച മൂന്ന് ടീമുകളും പെട്ടന്ന് തന്നെ തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് നിലവില്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) ആവശ്യപ്പെട്ടിരിക്കുകയാണ്.

എന്നാല്‍ സാമ്പത്തികമുള്‍പ്പെടെയുള്ള ആശങ്കകള്‍ കാരണം പല ക്ലബ്ബുകളും ഇതുവരെ പ്രീ-സീസണ്‍ പരിശീലനങ്ങള്‍ ആരംഭിച്ചിട്ടില്ല. കൂടാതെ കളിക്കാരുടെ ശമ്പളം തടഞ്ഞുവച്ചതും വലിയ തിരിച്ചടിയാണ്.

കുറഞ്ഞത് രണ്ട് ക്ലബ്ബുകളെങ്കിലും ടൂര്‍ണമെന്റിന്റെ ഘടന, സാമ്പത്തിക കാര്യങ്ങള്‍, സംപ്രേക്ഷണാവകാശം എന്നിവയില്‍ കൂടുതല്‍ വ്യക്തത നല്‍കിയാല്‍ മാത്രം കളിക്കാമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുതിയ സാമ്പത്തിക, വാണിജ്യ ഘടനയെക്കുറിച്ചുള്ള അനിശ്ചിതത്വമാണ് ക്ലബ്ബ് എക്‌സിക്യൂട്ടീവുകള്‍ പ്രധാനമായും ഉന്നയിക്കുന്ന ഒരു പ്രശ്നം. സംപ്രേക്ഷണ വരുമാനത്തെക്കുറിച്ചും പ്രവര്‍ത്തനച്ചെലവുകളെക്കുറിച്ചും വ്യക്തമായ ധാരണയില്ലാതെ സീസണിലേക്കുള്ള ബഡ്ജറ്റ് തയ്യാറാക്കാന്‍ കഴിയില്ലെന്ന് കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. സൂപ്പര്‍ കപ്പ് വിജയികള്‍ക്ക് എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് 2 പ്ലേഓഫിലേക്ക് യോഗ്യത നേടാം.

Content Highlight: Kerala Blasters, Mumbai City, Chennai FC and Odisha FC – are concerned about whether they will participate in the Super Cup

 
We use cookies to give you the best possible experience. Learn more