| Tuesday, 8th August 2017, 12:49 pm

ഫാന്‍ പവറെന്നാല്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ്; ഐ.എസ്.എല്‍ ട്വിറ്റര്‍ അക്കൗണ്ടിനെ കടത്തിവെട്ടി ബ്ലാസ്‌റ്റേഴ്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഐ.എസ്.എല്ലിന്റെ തുടക്കം മുതലെ സംഘാടകരെയും ഫുട്ബാള്‍ നിരീക്ഷികരയെും അത്ഭുതപ്പെടുത്തിയ ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സും ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരും. കൊച്ചിയില്‍ ടീമിനെ പിന്തുണച്ച് വരുന്ന കാണികളുടെ എണ്ണം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

അതോടൊപ്പം ട്വിറ്ററിലും റെക്കോഡിട്ടിരിക്കുകയാണ് സച്ചിന്റെ സ്വന്തം ടീമായ ബ്ലാസ്‌റ്റേഴ്‌സ്. ഐ.എസ്.എല്ലിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിനേക്കാള്‍ ഫോളോവേഴ്‌സാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ട്വിറ്റര്‍ അക്കൗണ്ടിനുള്ളത്.


Also Read: ‘നിങ്ങള്‍ക്കിതിപ്പോ പ്രദര്‍ശിപ്പിക്കണമായിരുന്നു; അതിനല്ലേ ഈ പെടാപ്പാട് ‘ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം ഷെയര്‍ ചെയ്ത ബോളിവുഡ് താരത്തിന് നേരെ ‘ആങ്ങളമാര്‍’


ഐ.എസ്.എല്ലിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിന് 506k ഫോളോവേഴ്‌സാണുള്ളത്. എന്നാല്‍ 980K പേരാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഫോളോ ചെയ്യുന്നത്.

രണ്ട് തവണ കൊല്‍ക്കത്തയോട് ഫൈനലില്‍ തോറ്റ ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഐ.എസ്.എല്ലിലെ ഗോള്‍ വേട്ടക്കാരനായ ഇയാന്‍ ഹ്യൂമിനെ തിരികെയെത്തിച്ചതും ബ്ലാസ്‌റ്റേഴ്‌സിന്റെ നേട്ടമാണ്. റെനെ മ്യൂള്‍സ്‌റ്റൈനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകന്‍.

Latest Stories

We use cookies to give you the best possible experience. Learn more