| Friday, 21st August 2026, 2:57 pm

ഇനി എണ്ണപ്പെട്ട ദിവസങ്ങൾ മാത്രം; ബ്ലാസ്റ്റേഴ്സിന്റെ മുന്നിലുള്ളത് കനത്ത വെല്ലുവിളികൾ

സുദേവ് എ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിനായുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഐ.എസ്.എല്ലിന്റെ പുതിയ സീസൺ ഒക്ടോബർ 10ന് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ടൂർണമെന്റിൽ പങ്കെടുക്കുന്നതിന് വേണ്ടി നൽകേണ്ട തുക ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഇതിനോടകം തന്നെ കൈമാറിയിട്ടുണ്ട്.

എന്നാൽ പുതിയ സീസൺ തുടങ്ങുന്നതിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് വലിയ വെല്ലുവിളികളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതിനുള്ള ട്രാൻസ്ഫർ നടപടികളൊന്നും ഇതുവരെ ബ്ലാസ്റ്റേഴ്സ് കൈകൊണ്ടിട്ടില്ലെന്ന താണ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്.

നിലവിൽ ടീമുമായി വെറും പതിമൂന്ന് താരങ്ങൾക്ക് മാത്രമാണ് കരാർ ഉള്ളത്. ബാക്കിയുണ്ടായിരുന്ന താരങ്ങളെല്ലാം ക്ലബ്ബ് വിട്ട് പോയിട്ടുണ്ട്. നിലവിലുള്ള 13 താരങ്ങളെ വെച്ച് പുതിയ സീസണിന് ഒരുങ്ങുക എന്നത് അസാധ്യമായ കാര്യമാണെന്നാണ് ആരാധകർ ചിന്തിക്കുന്നത്.

ബാക്കിയുള്ള ടീമുകളിൽ എല്ലാം പുതിയ സീസണായി തയ്യാറെടുക്കുന്നതിന് മികച്ച താരങ്ങളെ ടീമിൽ എത്തിക്കുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ മാനേജ്മെന്റ് ഭാഗത്തുനിന്നും ഒരു ചലനവും ഉണ്ടായിട്ടില്ല എന്നതാണ് ഏറ്റവും നിരാശകരമായ കാര്യം. സെപ്റ്റംബർ 15 വരെയാണ് ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ മാർക്കറ്റ് നിലവിലുള്ളത് മികച്ച നടത്തിയിട്ടില്ലെങ്കിൽ ഇത്തവണ ഏത് താരങ്ങളെ വെച്ച് കളത്തിലിറങ്ങും എന്നാണ് ആരാധകർ ചോദിക്കുന്നത്.

ഇതിനുള്ളിൽ ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ വിപണിയിൽ കൃത്യമായ ചലനം ഉണ്ടാക്കുമോ എന്നാണ് ആരാധകർ ഒറ്റു നോക്കുന്നത്. ട്രാൻസ്ഫർ മാർക്കറ്റ് അടച്ചു കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്സിനെ പിന്നീട് മറ്റു ടീമുകൾക്ക് ആവശ്യമില്ലാത്ത ഫ്രീ ഏജന്റുകളായ താരങ്ങളെ മാത്രമായിരിക്കും ടീമിൽ എത്തിക്കാൻ സാധിക്കുകയുള്ളൂ.

ഇതിന് പുറമെ ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. ടീമിന്റെ നിലവിലെ ഉടമകളായ മാഗ്നം സ്പോർട്സിൽ നിന്നും ഓഹരികൾ വാങ്ങാൻ പുതിയ നിക്ഷേപകർ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.

പുതിയ നിക്ഷേപകർ എത്തിയാൽ നിലവിലെ ടീമിന്റെ പരിശീലകനായ ആഷ്ലി വെസ്റ്റ് വുഡുമായുള്ള കരാർ പുതുക്കാനുള്ള നടപടിയാവും ആദ്യം ചെയ്യുക. കഴിഞ്ഞ സീസണിന്റെ പകുതിയിലാണ് വെസ്റ്റ് വുഡ് കേരളത്തിന്റെ പരിശീലകനായി ചുമതലയേറ്റത്. ഇത്തവണയും ഇതേ പരിശീലകന്റെ കീഴിലായിരിക്കും ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുക.

Content Highlight: Kerala Blasters face big challenges ahead of the new season of the Indian Super League

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more