| Wednesday, 26th September 2018, 7:28 pm

സച്ചിന്‍ പോയി പകരം ലാലേട്ടന്‍; ബ്ലാസ്റ്റേഴ്‌സ് ബ്രാന്‍ഡ് അംബാസിഡറായി മോഹന്‍ലാല്‍

സ്പോര്‍ട്സ് ഡെസ്‌ക്

കൊച്ചി: മോഹന്‍ലാലിനെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഐ.എസ്.എല്ലിന്റെ പുതിയ സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മഞ്ഞപ്പട മാനേജ്‌മെന്റ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ സീസണില്‍ ടീം സഹ ഉടമയായിരുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു ബ്രാന്‍ഡ് അംബാസിഡര്‍.

കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കേരളത്തിലെ യുവാക്കളിലും കുട്ടികളിലും ഫുട്‌ബോളിനോട് താല്പര്യമുണ്ടാക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സാന്നിദ്ധ്യം സഹായിക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.


Read Also : ക്രിക്കറ്റിനെ കുറിച്ച് ചോദിക്കാനുണ്ടെങ്കില്‍ ചോദിക്ക്; ഇന്ത്യന്‍ അവതാരകയോട് ദേഷ്യപ്പെട്ട് അക്തര്‍


എല്ലാവരെയും കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുന്നെന്നും ചടങ്ങില്‍ സംസാരിക്കവേ മോഹന്‍ലാല്‍ പറഞ്ഞു.

കഴിഞ്ഞ സീസണുകളില്‍ കേരള ബ്ലാസ്റ്റേഴ്സിന് കൂടുതല്‍ ആരാധക പിന്തുണ ഉറപ്പാക്കിയ സച്ചിന്റെ ഊര്‍ജം നിലനിര്‍ത്താനാണ് മഞ്ഞപ്പട മോഹന്‍ലാലിനെ അംബാഡിറാക്കിയിരിക്കുന്നത്.


Latest Stories

We use cookies to give you the best possible experience. Learn more