| Wednesday, 4th April 2018, 3:29 pm

'ഹ്യൂമും കിസിറ്റോയുമില്ല'; സൂപ്പര്‍ കപ്പിനായുള്ള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു; കപ്പടിക്കാന്‍ കച്ചകെട്ടുന്നത് ഇവര്‍

സ്പോര്‍ട്സ് ഡെസ്‌ക്

കൊച്ചി: പ്രഥമ സൂപ്പര്‍ കപ്പിനുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു. 25 അംഗ സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി മികച്ച പ്രകടനം കാഴ്ചവെച്ച ഇയാന്‍ ഹ്യൂം കെസിറോണ്‍ കിസിറ്റോ ജാക്കിചന്ദ് സിങ്ങ് എന്നിവരില്ലാതെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌ക്വാഡ്.

5 വിദേശതാരങ്ങള്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് നിരയിലുള്ളത്. പരിക്ക് ഭേദമാകാത്തതാണ് ഇയാന്‍ ഹ്യൂമിനും കിസിറ്റോയ്ക്കും തിരിച്ചടിയായത്. നേരത്തെ ടീമിന്റെ പരിശീലന ക്യാമ്പില്‍ കിസിറ്റോ പങ്കെടുത്തിരുന്നെങ്കിലും ടീമിലിടം നേടാന്‍ താരത്തിനു കഴിഞ്ഞില്ല.

6 മലയാളി താരങ്ങളാണ് സ്‌ക്വാഡിലുള്ളത്. സി കെ വിനീത്, റിനോ ആന്റോ, പ്രശാന്ത് മോഹന്‍, ഋഷി ദത്ത്, സഹല്‍ അബ്ദുല്‍ സമദ്, ജിഷ്ണു ബാലകൃഷ്ണന്‍, എന്നിവരാണ് ടീമിലെ മലയാളികള്‍. മുന്‍ ഇന്ത്യന്‍ അണ്ടര്‍ 17 താരമാണ് ഋഷി ദത്ത്.

സൂപ്പര്‍ കപ്പില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം ഏപ്രില്‍ 6 നു നെറോക എഫ്.സിയ്‌ക്കെതിരെയാണ്. മത്സരത്തിനു രണ്ടു ദിവസം ശേഷിക്കെയാണ് ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more