| Thursday, 5th March 2020, 9:56 pm

ഭാരവാഹി പട്ടികയിലും ബി.ജെ.പിയില്‍ തര്‍ക്കം; വക്താവാകാനില്ലെന്ന് എം.എസ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബിജെപി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പാര്‍ട്ടിയ്ക്കുള്ളില്‍ വീണ്ടും കലാപം. പാര്‍ട്ടി വക്താവായി നിയമിച്ച എം.എസ്. കുമാര്‍ സ്ഥാനമേറ്റെടുക്കാന്‍ ആവില്ലെന്ന് കാണിച്ച് അധ്യക്ഷന്‍ കെ.സുരേന്ദ്രന് കത്തയച്ചു. ഈ കത്ത് തന്റെ രാജിയായി കണക്കാക്കണമെന്നും എം.എസ്.കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അഡ്വ. നാരായണന്‍ നമ്പൂതിരി, ബി. ഗോപാലകൃഷ്ണന്‍, ജി. സന്ദീപ് വാര്യര്‍ എന്നിവരും എം.എസ്. കുമാറിനൊപ്പം വക്താക്കളുടെ പട്ടികയിലുണ്ട്. ഭാരവാഹി പട്ടികയില്‍ പി.കെ.കൃഷ്ണദാസ് പക്ഷത്തെ മുതിര്‍ന്ന നേതാക്കളെ അവഗണിച്ചുവെന്ന ആരോപണത്തിനിടെയാണ് സ്ഥാനം ഏറ്റെടുക്കാനാവില്ലെന്ന് അറിയിച്ച് എം.എസ്.കുമാര്‍ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.

കൃഷ്ണദാസ് പക്ഷത്തെ പ്രമുഖ നേതാക്കളായ എ.എന്‍.രാധാകൃഷ്ണനേയും ശോഭാ സുരേന്ദ്രനേയും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി വൈസ്.പ്രസിഡന്റ് സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. അടുത്തിടെ ബി.ജെ.പിയിലേക്ക് വന്ന അബ്ദുള്ള കുട്ടിക്കും ജി.രാമന്‍ നായര്‍ക്കുമൊപ്പം 10 വൈസ് പ്രസിഡന്റുമാരിലാണ് ഇവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൂടാതെ ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയില്‍ എം.ടി.രമേശിനെ നിലനിര്‍ത്തിയതൊഴിച്ചാല്‍ ബാക്കിയുള്ളവരെല്ലാം മുരളീധര പക്ഷത്തുള്ളവരാണ്.. കെ.സുരേന്ദ്രന്റെ കീഴില്‍ ഭാരാവഹിത്വം ഏറ്റെടുക്കില്ലെന്ന് ശോഭാ സുരേന്ദ്രനും എ.എന്‍.രാധാകൃഷ്ണനും നേരത്തെ അറിയിച്ചിരുന്നു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more