| Sunday, 29th March 2020, 7:56 am

ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാട്ടാക്കട:മുബൈയില്‍നിന്ന് മൃതദേഹവുമായി വിവിധ സംസ്ഥാനങ്ങള്‍ വഴി നാട്ടിലെത്തിയശേഷം ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. കാട്ടാക്കട കുച്ചപ്പുറം നാഞ്ചല്ലൂരിലെ വിഷ്ണുവാണ്(30) മരിച്ചത്.

വിഷ്ണുവിനൊപ്പം എത്തിയ മറ്റ് മൂന്നുപേരും ഹോം ക്വാറന്റീനില്‍ കഴിയുകയാണ്. മുബൈയില്‍ മരിച്ച ഒറ്റശേഖരമംഗലം സ്വദേശിയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുവരാന്‍ അവിടേക്ക് ആംബുലന്‍സുമായി വിഷ്ണു പോയിരുന്നു.

നാല് ദിവസം മുമ്പാണ് മടങ്ങിയെത്തിയത്. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം വീട്ടില്‍ ക്വാറന്റീനില്‍ ആയിരുന്നു. ശനിയാഴ്ച ഉച്ചയോടെ കഠിനമായ വയറുവേദന ഉണ്ടാവുകയും തുടര്‍ന്ന് ഛര്‍ദിക്കുകയും ചെയ്തു.

ഇതിനിടെ കുഴഞ്ഞുവീണ വിഷ്ണുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്രവം പരിശോധനക്കായി ശേഖരിച്ചു. വിശദപരിശോധനക്ക് ശേഷമേ മൃതദേഹം വിട്ടുനല്‍കൂ.

അജയകുമാര്‍- പ്രസന്നകുമാരി ദമ്പതികളുടെ മകനാണ് വിഷ്ണു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more