തമിഴ് സിനിമാലോകത്ത് ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേരുകളിലൊന്നാണ് കെന്‍ കരുണാസ്. തമിഴിലെ മുന്‍നിര കോമഡി താരമായിരുന്ന കരുണാസിന്റെ മകനായ കെന്‍ ബാലതാരമായാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ചെറിയ വേഷങ്ങളില്‍ മാത്രം ഒതുങ്ങി നിന്ന താരം ധനുഷ് നായകനായെത്തിയ അസുരനിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
ചിത്രത്തില്‍ ധനുഷിന്റെ മകനായാണ് കെന്‍ എത്തിയത്. തന്റെ സിനിമ കരിയറിന്റെ മുന്നോട്ടുള്ള യാത്രകളില്‍ ഏറ്റവും കൂടുതല്‍ സഹായിച്ച വ്യക്തി ധനുഷാണെന്ന് കെന്‍ മുമ്പ് പല അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ കെന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന യൂത്ത് എന്ന സിനിമയുടെ ലോഞ്ചിങ് പരിപാടിയില്‍ ധനുഷിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
‘ഞാന്‍ ഇവിടെ ഡയറക്ടര്‍ ആയി നില്‍ക്കുന്നുണ്ടെങ്കില്‍, അതിന് പ്രധാന കാരണം ധനുഷ് സാറാണ്. അദ്ദേഹത്തിന് ഒരുപാട് നന്ദി. ധനുഷ് സാറില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ മനസിലാക്കി. വാത്തി സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ഒരു ഷോട്ട് എടുത്തു. അതില്‍ ഞാന്‍ ഒന്നാം സ്ഥാനം നേടുന്നുണ്ട്. ആ ഷോട്ട് എടുത്തതിന് ശേഷം ധനുഷ് സാര്‍ എന്നോട് പറഞ്ഞത്, ഒരു ദിവസം നീ ഇതുപോലെ അവാര്‍ഡ് വാങ്ങുന്നത് എനിക്ക് കാണണം, അന്ന് ഞാന്‍ വല്ലാതെ ഇമോഷണലാകും എന്നാണ്.
ഞാന്‍ ഒരു അവാര്‍ഡ് എപ്പോള്‍ വാങ്ങുമെന്ന് എനിക്കറിയില്ല, എന്നാല്‍ ധനുഷ് സാറിന്റെ മുന്നില്‍ ഒരു സംവിധായകനായി ഇങ്ങനെ നില്‍ക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. എനിക്ക് ഒരു ഡയറക്ടറാകാന്‍ പറ്റുമെന്ന് ഉറച്ച് വിശ്വസിച്ചതില്‍ ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു,’ കെന്‍ കരുണാസ് പറയുന്നു.
തിരുച്ചിത്രമ്പലം സിനിമയുടെ ഓഡിയോ ലോഞ്ചില്‍ ധനുഷ് പറഞ്ഞത് താന്‍ ഇപ്പോഴും ഓര്‍ക്കുന്നു, അവസാനം വരെയും എല്ലാവരോടും കടപ്പെട്ടിരിക്കുന്നത് നല്ല കാര്യമാണെന്നും നിങ്ങളുടെ ശിഷ്യന്‍ എന്ന നിലയില്‍ എന്നും താന്‍ കടപ്പെട്ടിരിക്കുമെന്നും കെന്‍ കരുണാസ് കൂട്ടിച്ചേര്‍ത്തു.
കെന്‍ സംവിധാനം ചെയ്യുന്ന യൂത്ത് മാര്‍ച്ച് 19നാണ് തിയേറ്ററുകളിലെത്തുന്നത്. മലയാളി താരം അനിഷ്മ അനില്‍കുമാറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മരണമാസ്, ഐ ആം കാതലന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ അനിഷ്മ സിറൈ എന്ന തമിഴ് ചിത്രത്തിലൂടെ കയ്യടികള്‍ ഏറ്റു വാങ്ങിയിരുന്നു.
Content Highlight: Ken Karunas talks about Dhanush