നടന്‍ കെന്‍ കരുണാസ് ആദ്യമായി സംവിധാനം ചെയ്ത യൂത്ത് എന്ന ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാണ്. ചെറിയ ബജറ്റിലെത്തി 50 കോടിയെന്ന നേട്ടം സ്വന്തമാക്കിയ ചിത്രം തമിഴ് നാട്ടിലാകെ തരംഗമായി മാറി. കെന്‍ നായകനായും എത്തിയ ചിത്രത്തിന് അനൗണ്‍സ്‌മെന്റ് മുതലേ വന്‍ ഹൈപ്പുണ്ടായിരുന്നു.
ചിത്രത്തില്‍ ജി.വി പ്രകാശ് കുമാര്‍ സംഗീതം നല്‍കിയ മുട്ട കലക്കി എന്ന ഗാനവും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. അനിഷ്മ അനില്‍ കുമാര്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങി മലയാളി താരങ്ങളും അണിനിരിക്കുന്നുവെന്നതായിരുന്നു ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഇപ്പോഴിതാ സിനിമയുടെ വിജയത്തില്‍ പ്രതികരിക്കുകയാണ് കെന്‍ കരുണാസ്.ട്വിസ്റ്റ് ആന്‍ഡ് ടേണുകളുള്ള വലിയ സിനിമ ഒന്നുമല്ല യൂത്ത്; വരാന്‍ പോകുന്ന സിനിമയില്‍ അതൊക്കെ പരിഹരിക്കും യൂത്തിന്റെ വിജയത്തില്‍ കെന്‍ കരുണാസ്
‘യൂത്ത് എന്ന സിനിമ ഒരുപാട് ട്വിസ്റ്റ് ആന്‍ഡ് ടേണുകളുള്ള ഒരു വലിയ സിനിമയൊന്നും അല്ല. അല്ലെങ്കില്‍ ഒരു ഇന്റലെക്ച്ച്വലായ കഥയൊന്നും കൈകാര്യം ചെയ്യുന്ന ഒരു സിനിമയേ അല്ല. ഇത് പ്രവീണ്‍ എന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ്. തികച്ചും എന്റര്‍ടെയ്‌നിങ് പര്‍പ്പസിന് വേണ്ടി ചെയ്ത സിനിമയാണ്. ഒരു വലിയ ഇന്റലെക്ച്ച്വല്‍ സിനിമ എന്ന സോണില്‍ വരുന്ന കഥയല്ല.
ഒരു സിനിമ ചെയ്ത് തിയേറ്റര്‍ വിസിറ്റിനായൊക്കെ പോകുമ്പോള്‍, എന്നെ കണ്ട് ആളുകള്‍ ബഹളമുണ്ടാക്കുന്നതും, ആ സിനിമയെ സെലിബ്രേറ്റ് ചെയ്യുന്നതുമൊക്കെ ഞാന്‍ എക്‌സ്പീരിയന്‍സ് ചെയ്തു. അത് എനിക്ക് ശരിക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല, ഒരു നടനാകണം സംവിധായകണം എന്നൊതൊക്കെ ഞാന്‍ ഒരുപാട് ആഗ്രഹിച്ച കാര്യങ്ങളാണ്. അതൊക്കെ റിയാലിറ്റിയില്‍ സംഭവിച്ചു എന്ന് ഓര്‍ക്കുമ്പോള്‍ ശരിക്കും വിശ്വസിക്കാനെ കഴിയുന്നില്ല,’ കെന്‍ പറഞ്ഞു.
താന്‍ സിനിമയുടെ ഒരുപാട് റിവ്യൂകള്‍ കണ്ടിരുന്നുവെന്നും എല്ലാവരും പറയുന്ന ഒരോ കാര്യങ്ങളും ജെനിവ്യുനായി, മനസിലാക്കുകയും അതിനെ അംഗീകരിക്കുകയും ചെയ്യുതുവെന്നും കെന്‍ പറഞ്ഞു. എന്തെങ്കിലും പരിമിതികള്‍ ഉണ്ടെങ്കില്‍ അതെല്ലാം വരാന്‍ പോകുന്ന സിനിമകളില്‍ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാലതാരമായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച കെന്‍ നിരവധി സിനിമകളില്‍ അഭിനയച്ചെങ്കിലും വെട്രിമാരന്‍ സംവിധാനം ചെയ്ത് ധനുഷ് നായകനായെത്തിയ അസുരന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
അതേസമയം പാര്‍വത എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ കറുപ്പയ്യ സി.റാം, സുലോചന കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് യൂത്ത് നിര്‍മിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് സിനിമ കേരളത്തില്‍ വിതരണം ചെയ്യുന്നത്.
Content Highlight: Ken Karunas says Youth is not a big movie and is happy with the film’s success