| Thursday, 19th March 2026, 3:48 pm

കോളിവുഡിന് അടുത്തൊരു പ്രോമിസിങ് സംവിധായകന്‍ കൂടി; മികച്ച പ്രതികരണങ്ങള്‍ നേടി കെന്‍ കരുണാസിന്റെ യൂത്ത്

ഐറിന്‍ മരിയ ആന്റണി

തമിഴ് നടന്‍ കെന്‍ കരുണാസ് ആദ്യമായി സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രമാണ് യൂത്ത്. കെന്‍ തന്നെ നായകനായും എത്തുന്ന ചിത്രത്തിന്റെ ട്രെയ്ലറും ഗാനങ്ങളും സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളി താരം സുരാജ് വെഞ്ഞാറമൂടും അനിഷ അനില്‍കുമാറും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന് അനൗണ്‍സ്‌മെന്റ് മുതലേ വലിയ പ്രതീക്ഷകളുണ്ടായിരുന്നു.

ഇപ്പോഴിതാ, ചിത്രത്തെ കുറിച്ചുള്ള ആദ്യ പ്രതികരണങ്ങളാണ് പുറത്ത് വരുന്നത്. കോമഡിയും ഇമോഷനും തുടങ്ങി എല്ലാ കോമേഴ്ഷ്യല്‍ ഘടങ്ങളും അടങ്ങിയ ഒരു മികച്ച ചിത്രമാണ് യൂത്തെന്നും കോളിവുഡിന് ഒരു പ്രോമിസിങ് ആക്ടറിനെയും ഡയറക്ടറിനെയും ലഭിച്ചുവെന്നും അഭിപ്രായങ്ങള്‍ നിറയുന്നുണ്ട്.

ചിത്രത്തിന്റെ ആദ്യ പകുതി തമാശകള്‍ നിറഞ്ഞതാണെന്നും എന്നാല്‍ രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ സീരിസയ് മോഡിലേക്ക് മാറുകയാണെന്നും പ്രതികരണങ്ങള്‍ വരുന്നുണ്ട്. രണ്ടാം പകുതിയില്‍ ഇമോഷണലാകുമ്പോഴും അത് പ്രേക്ഷകരുമായി കണക്ട് ചെയ്യാന്‍ സംവിധായകന്‍ കഴിഞ്ഞിട്ടുണ്ടെന്നും പോസ്റ്റുകള്‍ കാണം.

ചിത്രത്തിന്റെ ഇന്റര്‍വെല്‍ സീനിനെ കുറിച്ചും ക്ലൈമാക്‌സിനെ കുറിച്ചും മികച്ച അഭിപ്രായങ്ങള്‍ എക്‌സിലും മറ്റ് സമൂഹമാധ്യമങ്ങളിലുമായി നിറയുന്നുണ്ട്. സിനിമയില്‍ അനിഷ്മ അനില്‍ കുമാറിന്റയും സുരാജ് വെഞ്ഞാറമൂടിന്റയും പ്രകടനങ്ങളെ കുറിച്ചും മികച്ച പ്രതികരണങ്ങളാണ് വരുന്നത്. മരണമാസ്, ഐ ആം കാതലന്‍ എന്നീ സിനിമകളിലൂടെ പ്രേക്ഷശ്രദ്ധ നേടിയ അനിഷ്മ സിറൈ എന്ന തമിഴ് ചിത്രത്തിലൂടെ കയ്യടികള്‍ ഏറ്റു വാങ്ങിയിരുന്നു.

പാര്‍വത എന്‍ര്‍ടെയ്ന്‍മെന്റസിന്റെ ബാനറില്‍ കറുപ്പയ സി. റാം, സുലോചന കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് യൂത്ത് നിര്‍മിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് സിനിമ കേരളത്തില്‍ വിതരണം ചെയ്തത്. വിക്കി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ജി.വി പ്രകാശ് കുമാറാണ്.

തമിഴിലെ മുന്‍നിര കോമഡി താരമായിരുന്ന കരുണാസിന്റെ മകനായ കെന്‍ ബാലതാരമായാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ മാത്രം തിളങ്ങി നിന്ന താരം ധനുഷ് നായകനായെത്തിയ അസുരനിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. അസിസ്റ്റന്റ് ഡയറക്ടായും കെന്‍ നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Content Highlight: Ken Karunas’ film Youth receives positive reviews

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more