| Saturday, 9th February 2019, 3:56 pm

ശബരിമല; സുപ്രീം കോടതി വിധി നടപ്പാക്കേണ്ടത് തന്ത്രിയല്ലെന്ന് കെമാല്‍ പാഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ തന്ത്രിയുടെ അടുത്ത് പോകേണ്ട അവസ്ഥയാണെന്ന് റിട്ടയേര്‍ഡ് ജസ്റ്റിസ് ബി. കെമാല്‍പാഷ. തന്ത്രി അല്ല കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും കെമാല്‍പാഷ പറഞ്ഞു.

സുപ്രീം കോടതിയുടെ വിധിയില്‍ തന്ത്രിയോ മുക്രിയോ മുസ്‌ലിയാരോ പുരോഹിതനോ അല്ല കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. സുപ്രീം കോടതിയുടേത് അന്തിമമായ വിധിയാണ്.


മലയാളി യുവതിയുടെ മരണം; പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ്; കൊടൈക്കനാലില്‍ സ്റ്റേഷന്‍ ഉപരോധിച്ച് നാട്ടുകാര്‍


കോടതിയുടെ തീരുമാനത്തെ അനുസരിക്കില്ലെന്ന് പറയുന്നത് എന്ത് കാഴ്ചപ്പാടാണ്.

സുപ്രീം കോടതിയെ വികലമായി ചിത്രീകരിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. ഇതിലൂടെ മതപരമായ ധ്രുവീകരണമുണ്ടാക്കാനാണ് ചിലരുടെ ശ്രമം. മതങ്ങളെ കുറിച്ച് പറയാന്‍ സുപ്രീം കോടതിക്കെന്തവകാശമെന്നാണ് ചിലരുടെ ചോദ്യം. ഭരണഘടനാപരമായി സുപ്രീം കോടതിക്ക് മാത്രമാണ് ഇത്തരം വിഷയത്തില്‍ ഇടപെടാന്‍ അവകാശമുള്ളതെന്നും കെമാല്‍പാഷ കൊച്ചിയില്‍
പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more