സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് കീര്‍ത്തി സുരേഷ്. ബാലതാരമായി സിനിമയില്‍ എത്തിയ നടി മലയാളത്തിന് പുറമെ നിരവധി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ ഒട്ടുമിക്ക മുന്‍നിര താരങ്ങളുടെ കൂടെയും അഭിനയിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ തമിഴ് നടന്മാരായ ശിവകാര്‍ത്തികേയനെയും സൂരിയെയും കുറിച്ച് പറയുകയാണ് കീര്‍ത്തി. ഇരുവരുടെയും കൂടെ നിരവധി സിനിമകളില്‍ വര്‍ക്ക് ചെയ്യാന്‍ കീര്‍ത്തിക്ക് സാധിച്ചിരുന്നു. രണ്ടുപേരും ഒരുപോലെ ആണെന്നാണ് നടി പറയുന്നത്.
രണ്ടുപേരും ചിരിയുടെ മത്താപ്പുക്കളാണെന്നും ഇരുവരും സെറ്റിലൊക്കെ എപ്പോഴും തമാശ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും കീര്‍ത്തി പറഞ്ഞു. കോമഡിയും ഹീറോയിസവും ഒരുപോലെ ചെയ്യാനാകുന്ന ആളാണ് ശിവകാര്‍ത്തികേയനെന്നും കീര്‍ത്തി സുരേഷ് കൂട്ടിച്ചേര്‍ത്തു.
രണ്ടുപേരും ചിരിയുടെ മത്താപ്പുക്കളാണെന്ന് പറയാം. സൂരിയും ശിവകാര്‍ത്തികേയനും സെറ്റിലൊക്കെ എപ്പോഴും തമാശ പറഞ്ഞുകൊണ്ടേയിരിക്കും. അതുപോലെ കോമഡിയും ഹീറോയിസവും ഒരുപോലെ ചെയ്യാന്‍ കഴിവുള്ള ആളാണ് ശിവകാര്‍ത്തികേയന്‍,’ കീര്‍ത്തി സുരേഷ് പറയുന്നു.
അഭിമുഖത്തില്‍ കീര്‍ത്തി നടന്‍ സൂര്യയെ കുറിച്ചും പറയുന്നുണ്ട്. സൂര്യയുടെ കൂടെ അഭിനയിക്കാന്‍ തനിക്ക് അവസരം കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം അധികം സംസാരിക്കില്ലെന്നും നടി പറഞ്ഞു. സൂര്യ എപ്പോഴും ശാന്തനാണെന്നും കീര്‍ത്തി കൂട്ടിച്ചേര്‍ത്തു.
Content Highlight: Keerthy Suresh Talks About Sivakarthikeyan And Soori