ഏറ്റവും മികച്ച ഡാന്‍സര്‍ വിജയ് ആണോ, ചിഞ്ജീവിയാണോ എന്ന ചോദ്യത്തിന് ഒരു അഭിമുഖത്തില്‍ കീര്‍ത്തി സുരേഷ് വിജയ് എന്ന് പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചക്ക് വഴി വെച്ചിരുന്നു. ചിരഞ്ജീവിയെ മനപൂര്‍വം താഴ്ത്തി കാണിക്കുകയാണെന്നും കളിയാക്കുകകയാണെന്നുമുള്ള കമന്റുകള്‍ ചിരഞ്ജീവി ആരാധകരുടെ ഭാഗത്ത് നിനുണ്ടായി.
ഇപ്പോഴിതാ ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കീര്‍ത്തി. താന്‍ ആരെയും മോശമാക്കി കാണിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ചിരഞ്ജീവിയെ തനിക്ക് വലിയ ഇഷ്ടമാണെന്നും നടി പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ റിവോള്‍വര്‍ റീത്തയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു കീര്‍ത്തി.
‘ ഞാന്‍ എത്ര വലിയ വിജയ് ഫാനാണെന്ന് ചിരഞ്ജീവി സാറിന് തന്നെ അറിയാം. എനിക്ക് ചിരഞ്ജീവി സാറിനെ ഇഷ്ടമാണ്, ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. എനിക്ക് അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ ഇഷ്ടവുമാണ്. ഞാന്‍ ആരെയും മോശമാക്കാന്‍ ശ്രമിച്ചിട്ടില്ല. എന്റെ വാക്കുകള്‍ തെറ്റായ രീതിയില്‍ വളച്ചൊടിച്ചതാണ്.
ഞാന്‍ പറഞ്ഞത് ചിരഞ്ജീവി ആരാധകരെ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ആരാധകരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു. തങ്ങള്‍ക്കിടയില്‍ അങ്ങനെയുള്ള സംഭാഷണങ്ങള്‍ ഉണ്ടയായിട്ടുണ്ട്. ചിരഞ്ജീവി തന്നോട് ഇഷ്ടപ്പെട്ട ഡാന്‍സര്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് വിജയ് സാറിന്റെ പേരാണ്. ഞാന്‍ പറഞ്ഞത് അദ്ദേഹം വളരെ ലൈറ്റായാണ് എടുത്തത്,’ കീര്‍ത്തി പറയുന്നു.
ചിരഞ്ജീവി എത്ര വലിയ നടനാണെന്ന് നമുക്ക് അറിയാമെന്നും താന്‍ ആരെയും മോശമാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും നടി പറഞ്ഞു.
അതേസമയം കീര്‍ത്തി നായികയായെത്തുന്ന റിവോള്‍വര്‍ റീത്ത് നാളെ തിയേറ്ററുകളിലെത്തും. ജെ. കെ. ചന്ദ്രു രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ വന്‍താര നിര അണിനിരക്കുന്നുണ്ട്.
Content highlight: Keerthy suresh talks about Chiranjeevi