| Sunday, 10th March 2019, 4:30 pm

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല: കെ.സി വേണുഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. സംഘടനാ ചുമതലയുള്ളത് കൊണ്ടാണ് തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് വിട്ടു നില്‍ക്കുന്നതെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

ദല്‍ഹിയില്‍ ഇരുന്ന് കൊണ്ട് ആലപ്പുഴയില്‍ മത്സരിക്കുന്നത് വോട്ടര്‍മാരോട് കാണിക്കുന്ന നീതി കേടാണെന്നും വേണുഗോപാല്‍ പറഞ്ഞു. രാജ്യത്തൊട്ടാകെയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം ഉത്തരവാദിത്വമുണ്ടെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

ആലപ്പുഴയിലെ സിറ്റിങ് എം.പിയാണ് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ കെ.സി വേണുഗോപാല്‍. എം. ലിജുവടക്കമുള്ളവരാണ് മണ്ഡലത്തില്‍ കെ.സി വേണുഗോപാലിന് പകരം കോണ്‍ഗ്രസ് പരിഗണനയിലുള്ളത്.

അരൂര്‍ എം.എല്‍.എയായ ആരിഫാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് കാര്യമായി പിന്തുണ ലഭിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more