ബെംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നടത്തിയ നീക്കമാണ് ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സഹായിച്ചതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.
തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ജെ.ഡി.എസുമായി ധാരണയുണ്ടാക്കാന്‍ തെരഞ്ഞെടുപ്പ് ഫലത്തിന് മുന്‍പ് തന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചിരുന്നെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
ഫലം വരുന്നതിന് മുന്‍പ് തന്നെ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനുള്ള നീക്കങ്ങള്‍ രാഹുല്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു.
വോട്ടെണ്ണല്‍ ദിവസം തന്നെ ബി.ജെ.പിയെ തടയാന്‍ ജെ.ഡി.എസിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ രാഹുല്‍ തീരുമാനിച്ചു. ദേവഗൗഡയുമായി സംസാരിച്ച് സോണിയാ ഗാന്ധി സഖ്യത്തിനുള്ള ധാരണയുണ്ടാക്കി. ഭരണഘടനയെപോലും മാനിക്കാത്ത നടപടിയാണ് ബി.ജെ.പിയുടേതെന്നും കെ.സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.
കര്‍ണാടകയില്‍ ജനാധിപത്യത്തിന്റെ വിജയമാണ് ഇന്നലെ കണ്ടത്. അധികാരവും പണവും ഉപയോഗിച്ച് ജനാധിപത്യം അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. 75 കോടിയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്താണ് എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഉറക്കമില്ലാത്ത രാത്രികളായിരുന്നെന്നും എം.എല്‍.എമാരോടൊപ്പം ബസ്സിലായിരുന്നു മുഴുവന്‍ സമയവുമെന്നും അദ്ദേഹം പറയുന്നു.