| Tuesday, 5th April 2016, 9:53 am

നിവിന്‍ പോളിക്ക് പകരം പ്രേമത്തില്‍ മോഹല്‍ലാല്‍ അഭിനയിച്ചാല്‍ എങ്ങനെയിരിക്കും; ഓരോ സീറ്റിലും യോജിച്ചവരെയാണ് പാര്‍ട്ടി കണ്ടെത്തിയതെന്ന് അബു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കുന്നമംഗലം സീറ്റില്‍ അവസാന നിമിഷം വരെ സ്ഥാനാര്‍ത്ഥിയായി പിരിഗണിക്കപ്പെട്ടിരുന്ന താന്‍ അവസാന നിമിഷം പുറത്തായത് സംബന്ധിച്ച് വിശദീകരണവുമായി ഡി.സി.സി പ്രസിഡന്റ് കെ.സി അബു.

മോഹന്‍ ലാല്‍ നല്ല നടനാണ്. എന്ന് കരുതി പ്രേമം സിനിമയില്‍ നിവിന്‍ പോളിക്ക് പകരം മോഹന്‍ ലാല്‍ അഭിനയിച്ചാല്‍ എങ്ങനെയിരിക്കുമെന്ന് കെ.സി അബു ചോദിക്കുന്നു.

മമ്മൂട്ടിയും മഹാനായ നടനാണ്. അദ്ദേഹത്തിന്റെ മകന്‍ അഭിനയിച്ച ചാര്‍ളിയില്‍ മമ്മൂട്ടിയെ അഭിനയിപ്പിക്കാന്‍ കഴിയുമോ, അങ്ങനെ തന്നെയാണ് ഓരോ സീറ്റിലും യോജിച്ചവരെ പാര്‍ട്ടി കണ്ടെത്തുകയായിരുന്നുവെന്നും കെ.സി അബു പറഞ്ഞു.


കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന അഞ്ചു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടികയിലും തന്റെ പേരുണ്ടായിരുന്നെന്നും സീറ്റ് നിഷേധിക്കപ്പെട്ടവരുടെ പട്ടികയിലും തന്റെ പ്രാണ് ആദ്യമെന്നും കെ.സി അബു പറഞ്ഞു.

സൗത്ത് മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Latest Stories

We use cookies to give you the best possible experience. Learn more