| Saturday, 13th June 2026, 9:31 am

ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡര്‍ സ്ഥാനം രാജിവെച്ച് കെ.ബി പ്രദീപ്; നടപടി മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതിന് പിന്നാലെ

നിഷാന. വി.വി

തിരുവനന്തപുരം: ദേവസ്യം സ്പീഷ്യല്‍ പ്ലീഡര്‍ സ്ഥാനം രാജിവെച്ച് കെ.ബി പ്രദീപ്. മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. ശബരിമല സ്വര്‍ണകൊള്ള കേസില്‍ ഉള്‍പ്പെട്ട സ്മാര്‍ട്ട് ക്രിയേഷന്‍സിന് വേണ്ടി ഹാജരായ അഭിഭാഷകനെ ദേവസ്വം സ്പെഷ്യല്‍ പ്ലീഡറായി നിയമിച്ചത് വിവാദമായ പശ്ചാത്തലത്തില്‍ കെ.ബി പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി സതീശന്‍ രാജി ആവശ്യപ്പെട്ടിരുന്നു.

സ്മാര്‍ട്ട് ക്രിയേഷന്‍സ് അഭിഭാഷകനായ പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചത് കള്ളനെ താക്കോല്‍ ഏല്‍പ്പിക്കുന്നതാണ് എന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.

പ്രദീപിന്റെ രാഷ്ട്രീയ പശ്ചാത്തലമടക്കം പരിഗണിക്കാതെയാണ് നിയമനം എന്നതടക്കമുളള വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. നിയമനത്തില്‍ എസ്.ഐടിയും ആശങ്കയറിയിച്ചിരുന്നു. പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന് വേണ്ടി ഹാജരായ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ സ്‌പെഷ്യല്‍ സര്‍ക്കാര്‍ പ്ലീഡറായി നിയമിക്കുന്നത് വഴി വിവരങ്ങള്‍ പ്രതികള്‍ക്ക് ചോരുമെന്ന് എസ്.ഐ.ടി അറിയിച്ചു.

മുഖ്യമന്ത്രി വിവേചനാധികാര പ്രകാരമാണ് നിയമനമെന്നും പ്രതിയുടെ മാനസികാവസ്ഥയറിയുന്നയാള്‍ തന്നെ അഭിഭാഷകനാവുന്നത് നല്ലതല്ലേയെന്നുമായിരുന്നു ദേവസ്വം മന്ത്രി വി. മുരളീധരന്റെ പ്രതികരണം.

കഴിഞ്ഞ ദിവസമായിരുന്നു കെ.ബി പ്രദീപിന്റെ നിയമനം. എന്നാല്‍, മുന്‍പ് കോടതിയില്‍ പ്രതിഭാഗം വാദിച്ച അഭിഭാഷകനെ ദേവസ്വം പ്ലീഡറാക്കിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും നിലവിലെ പ്രത്യേക പൊലീസ് അന്വേഷണം അട്ടിമറിക്കാനാണ് ഈ അടിയന്തര നീക്കമെന്നുമാണ് മുന്‍ മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.

Content Highlight: KB Pradeep resigns as Devaswom Special Pleader; action taken after CM demands resignation

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more