| Saturday, 6th October 2018, 11:17 am

'സ്വര്‍ഗവുല്ല, നരകോല്ല ഒറ്റ ജീവിതം അത് എവിടെ എങ്ങിനെ വേണമെന്ന് അവനവന്‍ തീരുമാനിക്കണം'; മോഹന്‍ലാലിന്റെ മാസ് ഡയലോഗുമായി കൊച്ചുണ്ണിയുടെ പുതിയ ടീസര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ആവേശം നിറച്ച് കായംകുളം കൊച്ചുണ്ണിയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ ഫാന്‍സിന് ആഘോഷത്തിന് വഴി വെച്ചിരിക്കുന്ന ടീസറാണ് പുതിയത്.മോഹന്‍ലാലിന്റെ മാസ് ഡയലോഗുമായാണ് ടീസര്‍ പുറത്തു വന്നിരിക്കുന്നത്.

“സ്വര്‍ഗവുല്ല, നരകോല്ല ഒറ്റ ജീവിതം അത് എവിടെ എങ്ങിനെ വേണമെന്ന് അവനവന്‍ തീരുമാനിക്കണം” എന്ന ഡയലോഗോടെയാണ് ടീസര്‍ പുറത്തു വന്നിരിക്കുന്നത്. ചിത്രത്തില്‍ കൊച്ചുണ്ണിയുടെ സമകാലികനായിരുന്ന ഇത്തിക്കരപക്കിയായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്.

അപ്രതീക്ഷിതമായെത്തിയ പ്രളയം മൂലം റിലീസ് മാറ്റിവച്ച കായംകുളം കൊച്ചുണ്ണി ഒക്ടോബര്‍ 11ന് തീയേറ്ററുകളിലെത്തും. ചിത്രത്തില്‍ കൊച്ചുണ്ണിയായി നിവിന്‍ പോളി എത്തുമ്പോള്‍ സുഹൃത്ത് ഇത്തിക്കരപക്കിയായി ആണ് മോഹന്‍ലാല്‍ എത്തുന്നത്.

Also Read ആനക്കള്ളനിലെ ബിജു മേനോന്‍ ആലപിച്ച ഗാനം പുറത്ത്

45 കോടി മുതല്‍ മുടക്കില്‍ 161 ദിവസം കൊണ്ട് പൂര്‍ത്തീകരിച്ച കായംകുളം കൊച്ചുണ്ണിയുടെ പ്രാഥമിക ചര്‍ച്ചകള്‍ മുതലുള്ള വാര്‍ത്തകള്‍ വലിയ ആവേശത്തോടെയാണ് മലയാളി സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചത്.

കഴിഞ്ഞ മാസം മുബൈയില്‍ ചിത്രത്തിന്റെ പ്രിവ്യു പ്രദര്‍ശനമുണ്ടായിരുന്നു. പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. 45 കോടി ബജറ്റില്‍ 161 ദിവസങ്ങള്‍ കൊണ്ടാണ് സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇതില്‍ സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപയാണ്. സഞ്ജയ് ബോബിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ മംഗലാപുരം, ഉഡുപ്പി,ശ്രീലങ്ക എന്നിവിടങ്ങളായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more