| Thursday, 3rd September 2026, 6:00 pm

ഒരുപാട് മാറിയല്ലോ ഇപ്പോൾ സുന്ദരിയായിട്ടുണ്ടെന്ന് രജനി സാർ പറഞ്ഞു; കയാദു ലോഹർ

അജ്മല്‍ കെ

രജനികാന്തിനൊപ്പം വിമാനത്തിൽ യാത്ര ചെയ്യേണ്ടി വന്നപ്പോഴുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച് നടി കയാദു ലോഹർ. രജനികാന്ത് തന്റെ തൊട്ടടുത്ത സീറ്റിലാണ് ഇരിക്കുന്നതെന്ന് ആദ്യം അറിയില്ലായിരുന്നുവെന്നും പിന്നീട് അദ്ദേഹമാണെന്ന് മനസിലായപ്പോൾ താൻ ആകെ പരിഭ്രമിച്ചുപോയെന്നും കയാദു പറഞ്ഞു. തന്റെ പുതിയ ചിത്രമായ ഐ യാം ഗെയിമിന്റെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം തുറന്നു സംസാരിച്ചത്.

‘ഞാൻ ആദ്യം ഇരുന്നത് രണ്ട് പുരുഷന്മാരുടെ ഇടയിലായിരുന്നു. സീറ്റ് കുറച്ച് ചെറുതായിരുന്നതിനാൽ എനിക്ക് അവിടെ ഇരിക്കുന്നത് കുറച്ച് അസൗകര്യമായിരുന്നു. അപ്പോഴാണ് അടുത്ത സീറ്റിലിരുന്ന ഒരു സ്ത്രീ എന്നോട് അവരുടെ അടുത്തുള്ള സീറ്റിൽ വന്നിരിക്കാൻ പറഞ്ഞത്.

കയാദു ലോഹർ. Photo. Screen Grab/ Youtube

രജനികാന്ത് സാർ അവിടെ ഇരിക്കുന്നുണ്ടെന്നോ ആ സീറ്റ് അദ്ദേഹം ബുക്ക് ചെയ്തതാണെന്നോ എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ ഒന്നും ചിന്തിക്കാതെ ഞാൻ അവിടെ പോയിരുന്നു. പിന്നീട് തിരിഞ്ഞുനോക്കിയപ്പോഴാണ് എന്റെ തൊട്ടടുത്ത് ഇരിക്കുന്നത് രജനികാന്ത് സാറാണെന്ന് മനസിലായത്,’കയാദു ലോഹർ പറഞ്ഞു.

രജനികാന്ത് സാർ സീറ്റിൽ വച്ചിരുന്ന എയർപോഡ് എടുക്കാനായി ആവശ്യപ്പെട്ടതോടെയാണ് തൊട്ടടുത്തിരിക്കുന്നത് ആരാണെന്ന് പോലും ശ്രദ്ധിക്കാൻ തുടങ്ങിയത്. പിന്നീട് തിരിഞ്ഞുനോക്കിയപ്പോഴാണ് അത് രജനികാന്താണെന്ന് മനസിലായത് എന്നും താരം കൂട്ടിച്ചേർത്തു.

‘ഒരു സമയത്ത് ഞാൻ തിരിഞ്ഞുനോക്കിയപ്പോഴാണ് അത് രജനി സാറാണെന്ന് മനസിലായത്. എനിക്ക് എന്നെത്തന്നെ കൺട്രോൾ ചെയ്യാൻ കഴിഞ്ഞില്ല. ഞാൻ വളരെ നെർവസായി. അദ്ദേഹത്തിന്റെ വ്യക്തിപരമായ ഇടത്തിലേക്ക് കടന്നുകയറരുതെന്ന് കരുതി, മുഴുവൻ യാത്രയിലും ഉറങ്ങുന്നതുപോലെ ഇരിക്കുകയായിരുന്നു. പക്ഷേ ഞാൻ ഉറങ്ങുകയായിരുന്നില്ല. അദ്ദേഹത്തോട് സംസാരിക്കരുത്, അദ്ദേഹത്തിന്റെ സ്വകാര്യതയിലേക്ക് കടക്കരുത് എന്നൊക്കെയായിരുന്നു എന്റെ മനസിൽ,’ കയാദു പറഞ്ഞു.

വിമാനം ലാൻഡ് ചെയ്തിട്ട് സംസാരിക്കാം എന്നൊക്കെ വിചാരിച്ചിരുന്നെന്നും ഒടുവിൽ അദ്ദേഹത്തെ അറിയുന്ന അശ്വന്തിനെ വിളിച്ച് കൂടുതൽ കാര്യങ്ങൾ ചോദിച്ച് അറിയുകയയായിരുന്നെന്നും കയാദു പറഞ്ഞു.

‘ഞാൻ ഭയങ്കര നെർവസായിരുന്നു. എന്താണ് പറയേണ്ടതെന്ന് പോലും അറിയില്ലായിരുന്നു. അപ്പോഴയാണ് അശ്വന്തിനെ വിളിച്ച് ഞാൻ രജനികാന്ത് സാറിന്റെ അടുത്താണ് ഇരിക്കുന്നതെന്ന് പറഞ്ഞത്. ഞാൻ അദ്ദേഹത്തോട്, ‘ഞാൻ അശ്വന്തിനൊപ്പം വർക്ക് ചെയ്തിട്ടുണ്ടെന്ന് പറയണോ’ എന്ന് ചോദിച്ചു. ഒടുവിൽ അശ്വന്ത് വീഡിയോ കോളിൽ വരാമെന്ന് പറഞ്ഞു. അങ്ങനെയാണ് ഞാൻ രജനികാന്ത് സാറിനോട് സംസാരിക്കുന്നത്,’ താരം വ്യക്തമാക്കി.

രജനികാന്ത് വളരെ സ്നേഹത്തോടെയാണ് തന്നോട് പെരുമാറിയതെന്നും തന്നെ അറിയാമെന്ന് പറയുകയും ചെയ്‌തെന്ന് കയാദു ഓർത്തെടുത്തു.

കയാദു ലോഹർ. Photo. Screen Grab/ Youtube.com

‘സാർ വളരെ സ്വീറ്റായിരുന്നു. ഞാൻ അശ്വന്തിനൊപ്പം ‘ഡ്രാഗൺ’ സിനിമയിൽ വർക്ക് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. എന്നെ നോക്കിയിട്ട് ‘നീ ഒരുപാട് മാറിയല്ലോ, ഇപ്പോൾ സുന്ദരിയായിട്ടുണ്ട്’ എന്നൊക്കെ പറഞ്ഞു. അദ്ദേഹം എന്നെ നേരത്തെ അറിയാമായിരുന്നോ എന്ന് എനിക്ക് അറിയില്ല. പക്ഷേ അദ്ദേഹം വളരെ സ്നേഹത്തോടെയാണ് സംസാരിച്ചത്,’ കയാദു പറഞ്ഞു.

പിന്നീട് രജനികാന്തിനൊപ്പം ഒരു ഫോട്ടോ എടുക്കാനും സാധിച്ചു. എന്നാൽ സൂപ്പർസ്റ്റാറിനൊപ്പം ഫോട്ടോ എടുക്കുന്നതിന്റെ പരിഭ്രമത്തിൽ കൈകൾ വരെ വിറച്ചുവെന്നും കയാദു പറഞ്ഞു. ഫോട്ടോ എടുത്തോ എന്ന് സാർ തന്നെ ചോദിച്ചു. അതൊക്കെ ഭയങ്കര സന്തോഷം നൽകുന്ന ഓർമകളായിരുന്നു എന്നും കയാദു ലോഹർ പറഞ്ഞു.

Content Highlight: Kayadu Lohar Talks about rajanikanth

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more