ചുരുങ്ങിയ കാലം കൊണ്ട് സൗത്ത് ഇന്ത്യ മുഴുവന്‍ സെന്‍സേഷനായി മാറിയ നടിയാണ് കയദു ലോഹര്‍. പത്തൊമ്പതാം നൂറ്റാണ്ടിലൂടെ കരിയറാരംഭിച്ച കയദു ഇന്ന് തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ മികച്ച സിനിമകളുടെ ഭാഗമാണ്. ഈയാഴ്ച കയദുവിന്റെ രണ്ട് സിനിമകളാണ് തിയേറ്ററുകളിലെത്തുന്നത്. ദുല്‍ഖറിനൊപ്പമുള്ള ഐ ആം ഗെയിമും ജി.വി പ്രകാശിന്റെ കൂടെയുള്ള ഇമ്മോര്‍ട്ടലും മികച്ച പ്രതികരണമാണ് നേടുന്നത്.
കഴിഞ്ഞദിവസം താരം പങ്കുവെച്ച അഭിമുഖമാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. അടുത്തിടെ തമിഴ് സിനിമയുടെ പ്രൊമോഷന് പോകാതെ ഐ ആം ഗെയിമിന്റെ പ്രൊമോഷന് പോയതിന്റെ പേരില്‍ തമിഴ് സിനിമാപേജുകള്‍ കയദുവിനെതിരെ പോസ്റ്റുകള്‍ പങ്കുവെച്ചു. ഏത് പ്രൊമോഷന് പോകണമെന്നുള്ളത് തന്റെ തീരുമാനമാണെന്നായിരുന്നു ഇതില്‍ കയദുവിന്റെ പ്രതികരണം.
ഭരദ്വാജ് രംഗനൊപ്പമുള്ള അഭിമുഖത്തിനിടെയാണ് കയദു പ്രതികരിച്ചത്. ഇതേ അഭിമുഖത്തില്‍ കയദു പറഞ്ഞ മറ്റൊരു കാര്യവും സിനിമാപേജുകളില്‍ ചര്‍ച്ചയായി. താരം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സൂര്യ 48നെക്കുറിച്ച് ഭരദ്വാജ് രംഗന്‍ സംസാരിച്ചു. സൂര്യയെപ്പോലെ വലിയൊരു സ്റ്റാറിനൊപ്പം ആദ്യമായി അഭിനയിച്ചപ്പോള്‍ എന്ത് തോന്നിയെന്നായിരുന്നു ചോദ്യം. ഇതിന് കയദു നല്‍കിയ മറുപടിയാണ് ചര്‍ച്ചയായത്.
‘ഞാന്‍ ആദ്യമായിട്ടല്ല ഒരു സ്റ്റാറിനൊപ്പം അഭിനയിക്കുന്നത്. ഇതിന് മുപ് ഞാന്‍ കൂടെ അഭിനയിച്ച ദുല്‍ഖര്‍, ടൊവിനോ എന്നിവരൊക്ക വലിയ താരങ്ങളാണ്. തമിഴില്‍ വലിയൊരു സ്റ്റാറിനൊപ്പം ആദ്യമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. വലിയ സ്റ്റാറുകള്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ അവരില്‍ നിന്ന് ഒരുപാട് പഠിക്കാന്‍ സാധിക്കും. അതെല്ലാം കരിയറില്‍ ഗുണം ചെയ്യാറുണ്ട്.
ഇപ്പോള്‍ സൂര്യ സാറിനൊപ്പം വര്‍ക്ക് ചെയ്യുന്നതും നല്ല അനുഭവമാണ്. അദ്ദേഹത്തിന്റെ കൂടെ സീന്‍ ചെയ്യുമ്പോള്‍ ആ കണ്ണുകളുടെ ഇന്റന്‍സിറ്റിയുമായി മാച്ചാകാന്‍ നമ്മള്‍ പാടുപെടും. ഈ പടത്തില്‍ നല്ല കോണ്‍ഫിഡന്‍സുണ്ട്. ജ്ഞാനവേല്‍ സാറിനൊപ്പമുള്ള സിനിമ കൂടിയാണെന്ന് പറയുമ്പോള്‍ അത് കൂടുതല്‍ സന്തോഷം നല്‍കുന്നുണ്ട്,’ കയദു പറയുന്നു.
വേട്ടൈയന് ശേഷം ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂര്യ 48. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചെന്നൈയില്‍ ഒരുപാട് പേരുടെ സ്‌നേഹം സ്വന്തമാക്കിയ അഞ്ചു രൂപാ ഡോക്ടറുടെ കഥയാണ് ചിത്രത്തിന്റേത്. കന്നഡയിലെ മുന്‍നിര നിര്‍മാതാക്കളായ ഹോംബാലെയാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlight: Kayadu Lohar’s words about Dulquer and Tovino viral