| Friday, 6th March 2026, 10:35 pm

കയദുവൊക്കെ എന്ത്, ഈ സീന്‍ അപര്‍ണ ബാലമുരളി നേരത്തെ വിട്ടതാ, വൈറലായി സായ് അഭ്യങ്കറിന്റെ പുതിയ ആല്‍ബം

അമര്‍നാഥ് എം.

ചുരുങ്ങിയ കാലം കൊണ്ട് സൗത്ത് ഇന്ത്യ മുഴുവന്‍ സെന്‍സേഷനായി മാറിയ സംഗീത സംവിധായകനാണ് സായ് അഭ്യങ്കര്‍. ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് ആല്‍ബങ്ങളിലൂടെ ശ്രദ്ധ നേടിയ സായ് ഇന്ന് തമിഴ് സിനിമയില്‍ ഒഴിച്ചുനിര്‍ത്താനാകാത്ത ഘടകമാണ്. ഒന്നിന് പിന്നാലെ ഒന്നായി ഏഴ് സിനിമകളാണ് അടുപ്പിച്ച് സായ് അഭ്യങ്കറെ തേടിയെത്തിയത്.

കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഡ്യൂഡിന് സായ് നല്‍കിയ സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ ഒന്നര വര്‍ഷത്തിന് ശേഷം മറ്റൊരു ഇന്‍ഡിപെന്‍ഡന്റ് ആല്‍ബവുമായി എത്തിയിരിക്കുകയാണ് സായ് അഭ്യങ്കര്‍. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ‘പവഴ മല്ലി’ എന്ന ആല്‍ബമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ്.

ശ്രുതി ഹാസനും സായ് അഭ്യങ്കറും ആലപിച്ച ഗാനത്തിന്റെ ആല്‍ബത്തില്‍ നായകനായെത്തിയതും സായ് തന്നെയാണ്. സൗത്ത് ഇന്ത്യന്‍ സെന്‍സേഷന്‍ കയദു ലോഹറാണ് നായിക. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും സായ്‌യുടെ സംഗീതവും വളരെ വേഗത്തില്‍ പ്രേക്ഷക ശ്രദ്ധ നേടി. എന്നാല്‍ പാട്ടിനൊപ്പം മറ്റൊരു കാര്യം കൂടി ചര്‍ച്ചയായിരിക്കുകയാണ്.

വീഡിയോ സോങ്ങില്‍ കയദുവിന്റെ എന്‍ട്രി ഇതിനോടകം വൈറലായി. ലോക്കല്‍ ബീറ്റില്‍ സാരി മടക്കിക്കുത്തി ഡെപ്പാംകൂത്ത് സ്റ്റെപ്പുമായിട്ടാണ് കയദുവിന്റെ എന്‍ട്രി. എന്നാല്‍ ഇതേ എന്‍ട്രി മുമ്പും കണ്ടിട്ടുണ്ടെന്ന് ചിലര്‍ കണ്ടുപിടിച്ചിരിക്കുകയാണ്. ധനുഷ് സംവിധാനം ചെയ്ത രായനിലെ ‘വാട്ടര്‍ പാക്കറ്റ്’ എന്ന പാട്ടില്‍ അപര്‍ണ ബാലമുരളി ഇത്തരത്തില്‍ ഡെപ്പാംകൂത്ത് കളിച്ചുകൊണ്ട് വരുന്ന സീനും കയദുവിന്റെ എന്‍ട്രിയും തമ്മിലുള്ള താരതമ്യം ഇതിനോടകം ആരംഭിച്ചു.

അപര്‍ണയുടെ അത്ര കയദുവിന്റെ ഡാന്‍സ് എത്തിയിട്ടില്ലെന്നാണ് ചിലരുടെ കമന്റ്. അപര്‍ണയുടെ എന്‍ട്രിക്ക് സോഷ്യല്‍ മീഡിയയില്‍ പ്രത്യേക ഫാന്‍ ബേസുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. കയദു അപര്‍ണയെ അനുകരിച്ചതാണോ എന്നും ചോദ്യങ്ങളുണ്ട്. എന്നാല്‍ രണ്ടുപേരുടെയും പെര്‍ഫോമന്‍സിനെ അംഗീകരിക്കുന്നവരും കുറവല്ല.

ഡ്യൂഡിലെ പാട്ടുകള്‍ക്ക് ശേഷം സായ് അഭ്യങ്കര്‍ ഒരിക്കല്‍കൂടി ഞെട്ടിച്ചെന്നാണ് ‘പവഴ മല്ലി’ പുറത്തിറങ്ങിയതിന് പിന്നാലെ പലരും അഭിപ്രായപ്പെടുന്നത്. കുറച്ചുകാലത്തേക്ക് പ്ലേലിസ്റ്റ് സായ് ഭരിക്കുമെന്നും കമന്റുണ്ട്. സൂര്യ നായകനാകുന്ന കറുപ്പ്, രാഘവ ലോറന്‍സിന്റെ ബെന്‍സ്, കാര്‍ത്തിയുടെ മാര്‍ഷല്‍. ധനുഷിന്റെ D55 എന്നിവയും സായ്‌യുടെ ലൈനപ്പിലുണ്ട്.

Content Highlight: Kayadu Lohar’s dance in Sai Abhyankar’s album viral

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more