| Wednesday, 26th July 2017, 10:36 am

നടിയെ ആക്രമിച്ച കേസ്; കാവ്യയുടെ പങ്കിന് വ്യക്തമായ സൂചനയില്ലെന്ന് ആലുവ റൂറല്‍ എസ്.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്റെ പങ്കിന് വ്യക്തമായ സൂചനയില്ലെന്ന് ആലുവ റൂറല്‍ എസ്.പി. കാവ്യയില്‍ നിന്നും കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും കൂടുതല്‍ പേരെ ചോദ്യം ചെയ്യുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

യുവനടിയെ ആക്രമിച്ച കേസില്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പല ചോദ്യങ്ങള്‍ക്കും കാവ്യ വ്യക്തമായ മറുപടി നല്‍കിയിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സുനിയെ തനിക്ക് അറിയില്ലെന്നും ക്വട്ടേഷനെക്കുറിച്ച് അറിയില്ലെന്നുമാണ് അന്വേഷണ സംഘത്തോട് കാവ്യ പറഞ്ഞത്. ചോദ്യം ചെയ്യലിനിടെ കാവ്യ പലതവണ കരഞ്ഞു. ദിലീപ് നിരപരാധിയാണെന്നും പറഞ്ഞു.


Dont Miss യു.എസ് ടെലിവിഷനുകളില്‍ 138000 ഡോളര്‍ ചിലവഴിച്ച് ഖത്തര്‍ വിരുദ്ധ പരസ്യം: പിന്നില്‍ സൗദി ലോബിയെന്ന് റിപ്പോര്‍ട്ട്


സുനിലിനെ പരിചയം പത്രത്തില്‍ ചിത്രം കണ്ടപ്പോള്‍ മാത്രമാണെന്നും തന്റെ സ്ഥാപനത്തില്‍ ഇയാള്‍ വന്നതായി അറിയില്ലെന്നും പറഞ്ഞു. സുനില്‍ കാവ്യയുടെ സ്ഥാപനത്തില്‍ വന്നു പോകുന്നതിന്റെ ദൃശ്യം കയ്യിലുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.

നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ നല്‍കിയിട്ടുണ്ടെന്ന കേസിലെ പ്രതി പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ചോദ്യം ചെയ്തത്.

ഇന്നലെ ഉച്ചയോടെ പരവൂര്‍ കവലയിലെ ദിലീപിന്റെ തറവാട്ടു വീട്ടിലെത്തിയാണ് എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കാവ്യയെ ചോദ്യം ചെയ്തത്. എഴുതി തയ്യാറാക്കിയ ചോദ്യാവലി അനുസരിച്ച് ആറു മണിക്കൂറോളം നീണ്ട ചോദ്യംചെയ്യല്‍ വൈകിട്ട് അഞ്ചു വരെ നീണ്ടു.

Latest Stories

We use cookies to give you the best possible experience. Learn more