| Thursday, 31st October 2013, 12:37 pm

കവിത പിള്ളയെ നഗരസഭയിലേക്ക് അയച്ചത് ഷാഫി പറമ്പിലെന്ന് പാലക്കാട് നഗരസഭ ചെയര്‍മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] പാലക്കാട്: കവിത പിള്ളയെ നഗരസഭയിലേക്ക് അയച്ചത് ഷാഫി പറമ്പില്‍ എം.എല്‍.എ ആണെന്ന് പാലക്കാട് നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ ഖുദ്ദൂസ്  വെളിപ്പെടുത്തി.

ഖരമാലിന്യ സംസ്‌കരണത്തിനുള്ള പ്രൊപ്പോസലുമായാണ് കവിത നഗരസഭയിലേക്ക് വന്നത്.

തന്നെ നഗരസഭയിലേക്ക് അയച്ചത് ഷാഫി പറമ്പില്‍ ആണെന്ന് കവിത പറഞ്ഞിരുന്നു.

12 കോടി രൂപയോളം മുതല്‍മുടക്കുള്ള പദ്ധതിക്ക് നഗരസഭ അനുമതി നല്‍കിയാല്‍ മാത്രം മതി എന്നും സബ്‌സിഡി തങ്ങള്‍ ശരിയാക്കിയെടുത്തോളാം എന്നും കവിത പറഞ്ഞിരുന്നുവെന്നും നഗരസഭ ചെയര്‍മാന്‍ പറഞ്ഞു.

അമേരിക്കന്‍ കമ്പനി എന്ന പേരിലായിരുന്നു കവിത നഗരസഭയില്‍ എത്തിയത്.

എന്നാല്‍ ഇത്തരം പ്രൊപ്പോസലുമായി പലരും തന്റെ അടുത്തേക്ക് വരാറുണ്ടെന്നും അവരെയെല്ലാം നഗരസഭയിലേക്ക് തിരിച്ചു വിടുകയാണ് ചെയ്യാറുള്ളതെന്നും  അല്ലാതെ തനിക്ക് കവിതയുമായി ബന്ധമൊന്നുമില്ലെന്നും പാലക്കാട് എം.എല്‍.എ ഷാഫി പറമ്പില്‍ വ്യക്തമാക്കി.

ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് എം.എല്‍.എ യോ , എം.പി യോ അല്ല. അതുകൊണ്ടാണ് കവിതയെ നഗരസഭയിലേക്ക് തിരിച്ചു വിട്ടതെന്നും ഷാഫി പറഞ്ഞു.

സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയതിന്റെ പേരില്‍ പിടിയിലാണ് കവിത.

അതിന്റെ അന്വേഷണം പുരോഗമിക്കവേയാണ് മറ്റൊരു വെളിപ്പെടുത്തല്‍ കൂടി പുറത്ത് വന്നിരിക്കുന്നത്.

We use cookies to give you the best possible experience. Learn more