| Thursday, 15th April 2021, 9:51 am

ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനം; കതിരൂരില്‍ യുവാവിന്റെ ഇരു കൈപ്പത്തിയും മുറിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കതിരൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തികള്‍ മുറിഞ്ഞു. കതിരൂര്‍ സ്വദേശി നിജേഷിന്റെ ഇരു കൈപ്പത്തികളുമാണ് സ്ഫോടനത്തില്‍ മുറിഞ്ഞുപോയത്.

കതിരൂര്‍ നാലാം മൈലില്‍ ഒരു വീടിന്റെ പിന്നില്‍ ബോംബ് ഉണ്ടാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ഗുരുതരമായി പരിക്കേറ്റ നിജേഷിനെ ആദ്യം തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിക്കുകയും തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്കും മാറ്റി. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കുമെന്നാണ് വിവരം.

സംഭവത്തില്‍ പൊലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവസ്ഥലം കതിരൂര്‍ സി.ഐ സന്ദര്‍ശിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kathiroor Bomb Blast

Latest Stories

We use cookies to give you the best possible experience. Learn more