| Thursday, 5th September 2019, 2:23 pm

രാജസ്ഥാനില്‍ കശ്മീരി വിദ്യാര്‍ഥിക്കുനേരെ ആള്‍ക്കൂട്ട ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അല്‍വാര്‍: രാജസ്ഥാനിലെ അല്‍വാറില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം. കശ്മീര്‍ സ്വദേശിയായ വിദ്യാര്‍ഥിയാണ് ആക്രമിക്കപ്പെട്ടതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ടു ചെയ്യുന്നു.

അല്‍വാര്‍ ജില്ലയിലെ നീംറാണയിലാണ് സംഭവം. നീംറാണയിലെ എയറോനോട്ടിക്കല്‍ കോളജില്‍ മൂന്നാം വര്‍ഷ എഞ്ചിനിയറിങ് വിദ്യാര്‍ഥിയായ യുവാവാണ് ആക്രമിക്കപ്പെട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചുരിദാര്‍ ധരിച്ച് പ്രദേശത്ത് കറങ്ങുന്നതുകണ്ട ഇയാളെ ആള്‍ക്കൂട്ടം പിടികൂടി കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സംഭവത്തെക്കുറിച്ച് അല്‍വാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more